Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പുതിയ ചരിത്രം: ഇന്ത്യയില്‍ നിന്നും യുഎഇ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യും, പ്രത്യേക അനുമതി എങ്ങനെ

അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്‌നോക്ക്) മംഗലാപുരത്തെ ഭൂഗർഭ സ്ട്രാറ്റജിക് സ്റ്റോറേജുകളിൽ സംഭരിച്ചിരിക്കുന്ന അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാൻ അനുമതി നൽകി സർക്കാർ.നിലവിൽ, പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ ക്രൂഡ് ഓയില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വഴിയല്ലാതെ കയറ്റുമതി ചെയ്യാൻ അനുവാദമില്ലെന്നിരിക്കെയാണ് യു എ ഇക്ക് മാത്രം പ്രത്യേക അനുമതി ലഭിച്ചത്.

ഐഒസി വഴി മാത്രമേ കയറ്റുമതി അനുവദിക്കൂ എന്ന വ്യവസ്ഥ തുടരുമെന്നും മന്ത്രാലയം ഉത്തരവിൽ പറഞ്ഞു, എന്നാൽ എ എം ഐയെ (അഡ്‌നോക് മാർക്കറ്റിംഗ് ഇൻ്റർനാഷണൽ (ഇന്ത്യ) ആർഎസ്‌സി ലിമിറ്റഡ് ഇന്ത്യ) ഈ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കുകയും അവരെ ക്രൂഡ് ഓയിൽ വീണ്ടും കയറ്റുമതി ചെയ്യാൻ അനുവദിക്കുകയും ചെയ്യും. പക്ഷെ ഇതിനായി സ്വന്തം ചെലവിൽ മംഗലാപുരം സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ സ്റ്റോക്ക് ചെയ്യണം.

india-uae-1

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ, തങ്ങളുടെ എണ്ണ ആവശ്യത്തിൻ്റെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നു. കൂടാതെ വിതരണണത്തില്‍ തടസ്സങ്ങളുണ്ടാകുന്നത് മുന്നില്‍ കണ്ടി 5.33 ദശലക്ഷം ടൺ വരെ എണ്ണ സംഭരിക്കാൻ മൂന്ന് സ്ഥലങ്ങളിൽ തന്ത്രപ്രധാനമായ സംഭരണികളും ഇന്ത്യ നിർമ്മിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം (1.33 ദശലക്ഷം ടൺ), മംഗലാപുരം (1.5 ദശലക്ഷം ടൺ), കർണാടകയിലെ പാദൂർ (2.5 ദശലക്ഷം ടൺ) എന്നിവിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്. ഈ മൂന്ന് സംഭരണ കേന്ദ്രങ്ങളിലേയും എണ്ണ കൊണ്ട് രാജ്യത്തിന്റെ 9 ദിവസത്തെ എണ്ണ ആവശ്യകത നിറവേറ്റാനാകും.

ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡ് മംഗലാപുരത്തെ സംഭരണശേഷിയുടെ 1.5 ദശലക്ഷം ടൺ ശേഷിയുടെ പകുതിയാണ് അഡ്‌നോക്കിന് പാട്ടത്തിന് നൽകിയിട്ടുള്ളത്. ബാക്കിയുള്ളത് ഐഎസ്പിആർഎല്ലിന്റെ മേല്‍നോട്ടത്തില്‍ തന്നെ തുടരും. വിദേശ കമ്പനികൾക്ക് സംഭരണം പാട്ടത്തിന് നൽകിയതിന് പിന്നിലെ ആശയം ആഭ്യന്തര ശുദ്ധീകരണശാലകൾക്ക് വിൽക്കാൻ എണ്ണ സംഭരിക്കാം എന്നതായിരുന്നു. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ എണ്ണ ഉപയോഗത്തിൽ ഇന്ത്യയ്ക്കായിരിക്കും ആദ്യ അവകാശം.

ഇന്ത്യൻ റിഫൈനറുകള്‍ക്ക് വാങ്ങുന്നവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സംഭരണ കേന്ദ്രത്തില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് അഡ്‌നോക് നേരത്തെ അനുമതി തേടിയിരുന്നു. വിജ്ഞാപനത്തിന് ശേഷം അഡ്‌നോക്കിന് മംഗലാപുരം സംഭരണിയിൽ സൂക്ഷിച്ചിരിക്കുന്ന എണ്ണ കയറ്റുമതി ചെയ്യാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+