കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...

  • By Desk
Google Oneindia Malayalam News

ടെല്‍അവീവ്: ജിസിസി രാജ്യമായ യുഎഇയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലിലേക്ക് വിമാനം പറഞ്ഞു. യുഎഇയുടെ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ വിമാനമാണ് പറന്നത്. ഇതുവരെ യുഎഇ-ഇസ്രായേല്‍ രാജ്യങ്ങള്‍ക്കിടയില്‍ വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധവും ഇതുവരെയില്ല.

കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പലസ്തീനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെല്‍ അവീവ് താവളത്തില്‍ ഇത്തിഹാദ് വിമാനം ഇറങ്ങിയതെന്ന് വിമാന കമ്പനി അറിയിച്ചു. എന്നാല്‍ ഇത് പുതിയ ബന്ധത്തിന് വഴിയൊരുക്കുമോ എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ച. വിശദാംശങ്ങള്‍ ഇങ്ങനെ...

അടയാളങ്ങളില്ലാതെ വിമാനം

അടയാളങ്ങളില്ലാതെ വിമാനം

ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലാണ് ഇത്തിഹാദ് വിമാനം ഇറങ്ങിയത്. പലസ്തീന്‍കാര്‍ക്കുള്ള മരുന്നും മെഡിക്കല്‍ ഉപകരണങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇസ്രായേല്‍ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചെങ്കിലും യുഎഇ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. വിമാനത്തില്‍ ഏതെങ്കിലും അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പലസ്തീനിലേക്കുള്ള സഹായം എന്ന് മാത്രമാണുണ്ടായിരുന്നത്.

ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്തു

ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്തു

ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്താണ് യുഎഇയില്‍ നിന്ന് പലസ്തീനിലേക്ക് മരുന്നുകള്‍ എത്തിച്ചത്. പലസ്തീനെതിരെ ഇസ്രായേലിന്റെ ഉപരോധം നിലനില്‍ക്കുകയാണ്. ഇസ്രായേലിന്റെ അനുമതിയില്ലാതെ പലസ്തീനിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കില്ല. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടത്.

വിമാനത്തിലുണ്ടായിരുന്നത്...

വിമാനത്തിലുണ്ടായിരുന്നത്...

10 വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മരുന്നുകള്‍ എന്നിവയാണ് വിമാനത്തിലുണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭ മരുന്നുകള്‍ എത്തിച്ച കാര്യം അറിയിച്ചുവെങ്കിലും ഇത്തിഹാദ് കമ്പനിയെ കുറിച്ച് പറഞ്ഞില്ല. വെസ്റ്റ് ബാങ്കിലെ പലസ്തീനിലെ നേതാക്കളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അബുദാബിയില്‍ നിന്ന് ഗസയിലേക്ക് മരുന്നുകള്‍ എത്തുന്നത് സംബന്ധിച്ച് അറിയില്ലെന്ന് ഹമാസ് നേതാക്കള്‍ പറഞ്ഞു.

ഇസ്രായേല്‍ സഹകരിച്ചു

ഇസ്രായേല്‍ സഹകരിച്ചു

ഇസ്രായേല്‍ സര്‍ക്കാരുമായി സഹകരിച്ചാണ് യുഎഇയില്‍ നിന്ന് പലസ്തീനിലേക്ക് മരുന്നുകള്‍ എത്തിയതെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് പ്രതികരിച്ചത്. അതേസമയം, ചൊവ്വാഴ്ച വിമാന സര്‍വീസ് നടത്തിയതോടെ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

ഉപരോധത്തിലുള്ള ഭൂപ്രദേശം

ഉപരോധത്തിലുള്ള ഭൂപ്രദേശം

പലസ്തീനിലെ രണ്ടു പ്രദേശങ്ങളാണ് ഗാസയും വെസ്റ്റ് ബാങ്കും. ഈ രണ്ട് മേഖലയിലും വിമാനത്താവളങ്ങളില്ല. ഇസ്രായേലിലെ വിമാനത്താവളം വഴിയാണ് ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കുക. അല്ലെങ്കില്‍ കടല്‍മാര്‍ഗം ചരക്ക് എത്തിക്കണം. ഇതിന് ഇസ്രായേല്‍ സൈന്യത്തിന്റെ ഉപരോധമുണ്ട്. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടത്.

നമുക്ക് പ്രതീക്ഷിക്കാം

നമുക്ക് പ്രതീക്ഷിക്കാം

ആദ്യമായിട്ടാണ് ഇത്തിഹാദ് വിമനം ഇസ്രായേലിലെത്തുന്നത്. ഭാവിയില്‍ നമുക്ക് യാത്രാ വിമാനങ്ങള്‍ കാണുമെന്ന് പ്രതീക്ഷിക്കാമെന്ന് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനോന്‍ ട്വീറ്റ് ചെയ്തു. ഇസ്രായേലും യുഎഇയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ടു രാജ്യങ്ങളും ഇറാനെതിരായതാണ് മാധ്യമങ്ങളില്‍ ചര്‍ച്ചക്കിടയാക്കിയത്.

English summary
UAE Airline Make First travel to Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X