കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ വേണ്ട, പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ അനുമതി!!

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാം. യുഎഇ പൗരന്മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റി. പുതിയ നിയമം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാനാണ് കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

Recommended Video

cmsvideo
UAE Allows Full Foreign Ownership of Firms to Boost Economy | Oneindia Malayalam
1

നേരത്തെ വിദേശ പൗരന്‍മാര്‍ തുടങ്ങുന്ന കമ്പനിയില്‍ കുറഞ്ഞ ശതമാനമെങ്കില്‍ യുഎഇ പൗരന്‍മാര്‍ക്ക് ഉടവസ്ഥാവകാശം വേണമെന്നായിരുന്നു നയം. യുഎഇയിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ മികച്ചതാക്കാനുള്ള നീക്കം കൂടിയാണിത്. അതേസമയം തന്ത്രപ്രധാനമായ മേഖലകളിലെ കമ്പനികളില്‍ ഈ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക.

ചില കമ്പനികളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പ്രവാസികള്‍ക്ക് 49 ശതമാനം ഉടമസ്ഥാവകാശം പ്രവാസി കമ്പനികള്‍ക്കും ബാക്കിയുള്ള 51 ശതമാനം യുഎഇ പൗരന്‍മാര്‍ക്കും ആയിരിക്കണമെന്നായിരുന്നു നിയമം. ഇത് ലിമിറ്റഡ് ലയബിളിറ്റി കമ്പനികള്‍ തുടങ്ങുമ്പോഴുള്ള നിയമമായിരുന്നു.

അതേസമയം 51 ശതമാനം ഉടമസ്ഥാവകാശമുള്ള യുഎഇ പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പിലേ നേരത്തെ വിദേശിക്ക് കമ്പനി തുടങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങള്‍ പരിഷ്‌കരിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ നിയമത്തിന് അനുസൃതമായാണഅ വിദേശ മൂലധന നിക്ഷേപ നിയമത്തിലെ ഭേദഗതി കൊണ്ടുവന്നരിക്കുന്നത്.

യുഎഇയില്‍ ലൈസന്‍സുള്ളതും രജിസ്റ്റര്‍ ചെയ്തതുമായി കമ്പനികളുടെ വിദേശ പൗരന്‍മാരുടെ ദീര്‍ഘകാലമായി കാത്തിരുന്ന നൂറ് ശതമാനം ഉടമസ്ഥാവകാശം 2020ലെ 16ാം നമ്പര്‍ ക്യാബിനറ്റ് പ്രമേയം അനുസരിച്ചാണ് അനുവദനീയമായിരിക്കുന്നത്.

English summary
uae allows full ownership of businesses for foreign nationals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X