ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് പ്രവേശനം: ഇളവ് പ്രഖ്യാപിച്ച് യുഎഇ, ചട്ടങ്ങൾ ഇങ്ങനെ..
ദുബായ്: യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് യുഎഇയിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണം എന്ന് നിർബന്ധമാണ്. അല്ലാത്തവർത്ത് അനുമതി ലഭിക്കില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി രാജ്യത്തെ വിമാന കമ്പനികളാണ് അറിയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായ് ഇക്കാര്യം ട്രാവൽ ഏജൻസികളെയും അറിയിച്ചിട്ടുണ്ട്. എന്നാൽ ദുബാ താമസ വിസക്കാര്‍ക്ക് മാത്രമാണ് നിലവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കും ഇതോടൊപ്പം യുഎഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിയെത്താനുള്ള അനുമതി നൽകിക്കഴിഞ്ഞിട്ടുണ്ട്. 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നുള്ള പരിശോധനാ ഫലവും നിർബന്ധമായും കൈവശം കരുതേണ്ടുണ്ട്. ദുബായിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് കഴിഞ്ഞ ആഴ്ച മുതൽ തന്നെ യുഎഇ പ്രവേശനാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഇളവുകൾ. എന്നാൽ സന്ദർശക വിസയുള്ളവർക്ക് ഇതുവരെയും യാത്രാനുമതി നൽകിയിട്ടില്ല.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

അതേസമയം വാക്സിന്‍ എടുത്തിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് മടങ്ങാമെന്ന് കാണിച്ച് വിസ്താര ഒരു അറിയിപ്പ് പുറത്തുവിട്ടിരുന്നു. ദുബൈ താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവെന്നും അറിയിപ്പിൽ പറയുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications