കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ എല്ലാം തകിടം മറിക്കും; ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ, നിര്‍ത്തിവയ്ക്കണം

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ. ഇതാദ്യമായിട്ടാണ് ഇസ്രായേലിനെതിരെ ശക്തമായ പ്രതികരണം യുഎഇ പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റ നിര്‍മാണം നടത്തി സ്വന്തമാക്കുന്ന ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് യുഎഇയുടെ പ്രതികരണം.

ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ രഹസ്യ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ നയതന്ത്ര പ്രതിനിധിയുടെ താക്കീത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്നു

ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്നു

അമേരിക്കയിലെ യുഎഇയുടെ അംബാസഡര്‍ യുസഫ് അല്‍ ഉതൈബയാണ് ഇസ്രായേലിനെതിരെ രംഗത്തുവന്നത്. ഇസ്രായേല്‍ കൈയ്യേറിയ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്ന നീക്കത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും തകിടം മറിയുമെന്നാണ് മുന്നറിയിപ്പ്.

ഇസ്രായേല്‍ നടപടി നിയമവിരുദ്ധം

ഇസ്രായേല്‍ നടപടി നിയമവിരുദ്ധം

പലസ്തീന്‍ ഭൂമി കൈയ്യേറുന്ന ഇസ്രായേല്‍ നടപടി നിയമവിരുദ്ധമാണ്. അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക-സുരക്ഷാ-സാംസ്‌കാരിക ബന്ധത്തിനാണ് ഇസ്രായേല്‍ ശ്രമം. എന്നാല്‍ പലസ്തീന്‍ ഭൂമി കൈയ്യേറിയാല്‍ എല്ലാം അവതാളത്തിലാകുമെന്നും ഉതൈബ ഓര്‍മപ്പെടുത്തി.

യോഗത്തില്‍ പങ്കെടുത്ത വ്യക്തി

യോഗത്തില്‍ പങ്കെടുത്ത വ്യക്തി

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണില്‍ പ്രത്യേക യോഗം വിളിച്ചിരുന്നു. മൂന്ന് അറബ് അംബാസഡര്‍മാരാണ് ഈ യോഗത്തില്‍ സംബന്ധിച്ചത്. അതില്‍ ഒരാളാണ് യുഎഇയുടെ യൂസഫ് അല്‍ ഉതൈബ.

ട്രംപിന്റെ പദ്ധതി

ട്രംപിന്റെ പദ്ധതി

പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ പരിഹാരമെന്നോണം പ്രത്യേക പദ്ധതി ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കൈയ്യേറിയ പ്രദേശങ്ങളില്‍ 30 ശതമാനം ഇസ്രായേലിന് വിട്ടുകൊടുക്കുന്നതാണ് ഈ കരാര്‍. ഇത് അംഗീകരിക്കില്ലെന്ന് പലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എതിരാണ് ഗള്‍ഫ് രാജ്യങ്ങള്‍

എതിരാണ് ഗള്‍ഫ് രാജ്യങ്ങള്‍

പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിന് എതിരാണ് ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍ ഇറാന്‍ വിഷയത്തില്‍ ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണ്. ഇറാന്‍ മേഖലയ്ക്ക് ഭീഷണിയാണെന്ന് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും പറയുന്നു. സുരക്ഷാ കാര്യങ്ങളില്‍ എല്ലാ രാജ്യങ്ങളും ഇറാനെതിരെ സംഘടിക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നു.

ഇസ്രായേലുമായി ബന്ധമുള്ളവര്‍

ഇസ്രായേലുമായി ബന്ധമുള്ളവര്‍

ഈജിപ്ത്, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി ഔദ്യോഗിക ബന്ധമുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതുവരെ ബന്ധം സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ മാസം യുഎഇയുടെ ഇത്തിഹാദ് വിമാനം ഇസ്രായേലിലേക്ക് പറന്നിരുന്നു. കൊറണയുടെ പശ്ചാത്തലത്തില്‍ പലസ്തീന്‍കാര്‍ക്കുള്ള മരുന്നുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

ഇസ്രായേല്‍ അറിയിച്ചത്

ഇസ്രായേല്‍ അറിയിച്ചത്

കഴിഞ്ഞമാസം യുഎഇ വിമാനം ഇസ്രായേലിലെത്തിയിരുന്നു. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലാണ് ഇത്തിഹാദ് വിമാനം ഇറങ്ങിയത്. പലസ്തീന്‍കാര്‍ക്കുള്ള മരുന്നും മെഡിക്കല്‍ ഉപകരണങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇസ്രായേല്‍ പ്രതിനിധികള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വിമാനത്തിലുണ്ടായിരുന്നത് ഇവ

വിമാനത്തിലുണ്ടായിരുന്നത് ഇവ

ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്താണ് യുഎഇയില്‍ നിന്ന് പലസ്തീനിലേക്ക് മരുന്നുകള്‍ എത്തിച്ചത്. പലസ്തീനെതിരെ ഇസ്രായേലിന്റെ ഉപരോധം നിലനില്‍ക്കുകയാണ്. ഇസ്രായേലിന്റെ അനുമതിയില്ലാതെ പലസ്തീനിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കില്ല. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടത്.10 വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മരുന്നുകള്‍ എന്നിവയാണ് വിമാനത്തിലുണ്ടായിരുന്നത്.

തകിടം മറിക്കും

തകിടം മറിക്കും

ഇസ്രായേലുമായുള്ള നയങ്ങളിലും നിലപാടുകളിലും വന്ന മാറ്റങ്ങള്‍ എല്ലാം പുതിയ നീക്കം കാരണമായി ഇല്ലാതാകും. പലസ്തീനില്‍ ഭൂമി കൈയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം. ഇസ്രായേലിനോടുള്ള എല്ലാ അനുനയ നിലപാടുകളും തകിടം മറിക്കുന്നതാണ് ഭൂമി കൈയ്യേറുന്ന നടപടി എന്നും ഇസ്രായേല്‍ പത്രത്തില്‍ വന്ന അല്‍ ഉതൈബയുടെ ലേഖനത്തിലും ഒപ്പമുള്ള വീഡിയോയിലും പറയുന്നു.

അമേരിക്കയും വിയോജിക്കുന്നു

അമേരിക്കയും വിയോജിക്കുന്നു

പലസ്തീന്‍ ഭൂമി കൈയ്യേറുന്ന ഇസ്രായേല്‍ നടപടിയോട് അമേരിക്കയും വിയോജിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രായേല്‍ പ്രവര്‍ത്തനം. പുതിയ ഭൂപടം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്.

പലസ്തീന്‍കാരുടെ ആവശ്യം

പലസ്തീന്‍കാരുടെ ആവശ്യം

വെസ്റ്റ് ബാങ്ക്, ഗസ, ഈസ്റ്റ് ജറുസലേം എന്നിവ ചേര്‍ത്തുള്ള സ്വതന്ത്ര രാജ്യമാണ് പലസ്തീന്‍ ആവശ്യപ്പെടുന്നത്. ഈസ്റ്റ് ജറുസലേം 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയിരുന്നു. ഈ സ്ഥലം വിട്ടുതരണമെന്ന് പലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇസ്രായേല്‍ തയ്യാറുമല്ല.

ബിജെപി പാളയത്തില്‍ ഞെട്ടല്‍; കമല്‍നാഥിനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എമാര്‍, മധ്യപ്രദേശ് വിഭജിക്കണംബിജെപി പാളയത്തില്‍ ഞെട്ടല്‍; കമല്‍നാഥിനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എമാര്‍, മധ്യപ്രദേശ് വിഭജിക്കണം

കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപികോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപി

English summary
UAE ambassador to the US response to Israel's annexation in Palestinian land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X