Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ കുതിച്ചു കയറി; റഷ്യയ്ക്ക് പകരം വീണത് അമേരിക്ക, ഇന്ത്യയില്‍ നിന്ന് നേട്ടം കൊയ്ത് ഇറാഖ്

ദുബായ്: ചെങ്കടലില്‍ ഹൂതികള്‍ ഭീതി വിതച്ചതോടെ വന്‍ തിരിച്ചടി നേരിട്ട് അമേരിക്ക. ഇന്ത്യയുമായുള്ള എണ്ണ ഇടപാടില്‍ അമേരിക്ക ചിത്രത്തില്‍ നിന്ന് മായുകയാണ്. ചരക്കുകൂലി കൂടുതലായതിനാല്‍ അമേരിക്കയുടെ ക്രൂഡ് ഓയില്‍ ജനുവരിയില്‍ ഇന്ത്യ വാങ്ങിയില്ലെന്നാണ് കെപ്ലര്‍ കമ്പനിയുടെ ഡാറ്റ വച്ച് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കമാണ് ഹൂതികള്‍ ചെങ്കടല്‍ ഉപരോധിക്കാന്‍ കാരണം. ഇതില്‍ വന്‍ തിരിച്ചടി നേരിട്ടത് യൂറോപ്പിനും ഇസ്രായേലിനും അമേരിക്കക്കുമാണ്. അമേരിക്കയുടെ ചരക്ക് ഇടപാടുകള്‍ ചെങ്കടലിലൂടെ നടക്കുന്നില്ല. ഇതാകട്ടെ, ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവ് കുറയ്ക്കുകയും ചെയ്തു. അമേരിക്കയുടെ എണ്ണ കുറച്ചതിന് പകരം ഇന്ത്യ ആശ്രയിച്ചത് പശ്ചിമേഷ്യയിലെ രാജ്യങ്ങളെയാണ്. പക്ഷേ, സൗദിക്ക് നേട്ടമുണ്ടായില്ല.

crude-oil-news

ജനുവരിയിലെ കണക്കുകളാണ് കെപ്ലര്‍ രേഖകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 21 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന അളവില്‍ ഇന്ത്യ ഇറാഖില്‍ നിന്ന് എണ്ണ വാങ്ങിയത് ജനുവരിയിലാണ്. ഇന്ത്യ എണ്ണ വാങ്ങുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്ന് അമേരിക്കയായിരുന്നു. 2023ല്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ അമേരിക്കയില്‍ നിന്ന് 205000 ബാരല്‍ എണ്ണയാണ് പ്രതിദിനം വാങ്ങിയിരുന്നത്. എന്നാല്‍ 2024 ജനുവരിയില്‍ അമേരിക്കയില്‍ നിന്ന് എണ്ണ തീരെ വാങ്ങിയില്ല.

ചെങ്കടല്‍ വഴി പ്രതിസന്ധിയിലായതോടെ അറ്റ്‌ലാന്റിക് മേഖലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് വലിയ ചെലവേറി. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ മറ്റു വഴികള്‍ തേടിയതെന്ന് കെപ്ലറിലെ നിരീക്ഷകന്‍ വിക്ടര്‍ കറ്റോണ പറയുന്നു. ഇറാഖിലെയും ഗള്‍ഫിലെയും എണ്ണ വരുന്നത് ചെങ്കടല്‍ തൊടാതെയാണ്. ഹോര്‍മുസ് കടലിടുക്ക് കടന്ന് അറബി കടലിലേക്ക് പ്രവശിക്കുകയാണ് ചെയ്യുക.

ജനുവരിയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. പ്രതിദിനം 15.3 ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്തു. ഇറാഖില്‍ നിന്ന് 11.9 ലക്ഷം ബാരലും. 2022 ഏപ്രിലിന് ശേഷം ഇറാഖില്‍ നിന്ന് ഇത്രയും എണ്ണ വാങ്ങുന്നത് ആദ്യമാണ്. സൗദിയില്‍ നിന്ന് പ്രതിദിനം 6.90 ലക്ഷം ബാരലും യുഎഇയില്‍ നിന്ന് 3.26 ലക്ഷം ബാരലും വാങ്ങി.

ഇതില്‍ എടുത്തുപറയേണ്ട കാര്യം യുഎഇയില്‍ നിന്ന് ഡിസംബറില്‍ വാങ്ങിയതിനേക്കാള്‍ 80 ശതമാനം വര്‍ധിച്ചു എന്നതാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന നാലാമത്തെ രാജ്യമാണ് യുഎഇ. സൗദി മൂന്നാം സ്ഥാനത്താണെങ്കിലും ജനുവരിയില്‍ ഇന്ത്യ വാങ്ങിയ തോത് കുറയുകയാണ് ചെയ്തത്. ഡിസംബറില്‍ ഓരോ ദിവസവും 7.06 ലക്ഷം ബാരല്‍ സൗദിയില്‍ നിന്ന് വാങ്ങിയിരുന്നു. ഇതാണ് ജനുവരിയില്‍ 6.90 ലക്ഷമായി കുറഞ്ഞത്.

അമേരിക്കയില്‍ നിന്ന് ഡിസംബറില്‍ ഇറക്കിയത് പ്രതിദിനം 1.58 ബാരല്‍ എണ്ണയായിരുന്നു. ജനുവരിയില്‍ തീരെ വാങ്ങിയില്ല എന്നാണ് കണക്ക്. ഇതിന് ബദലായി റഷ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങൡ നിന്ന് വാങ്ങുന്ന തോത് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചു. വ്യാപാര ഇടപാട് കുറയുന്നത് അമേരിക്കയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്. യമനിലെ ഹൂതി കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്ന ഒരു ഘടകവും ഇതുതന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+