Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയെ ചൊടിപ്പിച്ച് യുഎഇയും ഖത്തറും; നിര്‍ണായകം രണ്ടു കരാറുകള്‍... ഗള്‍ഫിലെ മാറ്റങ്ങള്‍

ദുബായ്: ചൈനയുടെ ഇടപെടല്‍ വര്‍ധിച്ചതോടെ ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഇരിപ്പിടം നഷ്ടമാകുകയാണോ? സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത് ഒരുകാലത്ത് അമേരിക്കന്‍ പക്ഷം പിടിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നു എന്നാണ്. അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയ രാജ്യങ്ങളുമായി ഗള്‍ഫ് കൂടുതല്‍ അടുക്കുന്നു.

സൗദി അറേബ്യ ചൈനയുമായും റഷ്യയുമായും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. നേരത്തെ ചൈനയ്ക്ക് വലിയ സ്വാധീനം ഗള്‍ഫ് മേഖലയില്‍ ഇല്ലായിരുന്നു. ചൈന അടുക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളുടെ വിദേശ നയത്തില്‍ കാതലായ മാറ്റം സംഭവിച്ചു. ഇതേ വഴി തന്നെയാണ് യുഎഇയും സഞ്ചരിക്കുന്നത്.

qatar-uae

യുഎഇ പ്രതിനിധികള്‍ റഷ്യയുമായി അടുത്തിടെ ചര്‍ച്ച നടത്തുകയും സഹകരണം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഇറാനുമായി യുഎഇ പുതിയ കരാറുണ്ടാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമ പാത തുറക്കാനും തടസമില്ലാതെ ഉപയോഗിക്കാനും സഹായിക്കുന്നതാണ് പുതിയ കരാര്‍. ഇറാനേക്കാള്‍ യുഎഇക്കാണ് ഈ കരാര്‍ ഗുണം ചെയ്യുക.

ജിസിഎഎ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദിയും ഇറാന്‍ വ്യോമയാന വകുപ്പ് മേധാവി മുഹമ്മദ് ബക്ഷുമാണ് യുഎഇയില്‍ വച്ച് കഴിഞ്ഞ ദിവസം പുതിയ കരാറില്‍ ഒപ്പുവച്ചത്. യുഎഇ വിമാനങ്ങള്‍ക്ക് വലിയ നേട്ടമാകുന്ന കരാറാണിത്. അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇറാന് ഒറ്റപ്പെടലില്‍ നിന്ന് മുക്തി നേടാനുള്ള അവസരവുമാണ്.

അതേസമയം, റഷ്യയും ഖത്തറും സഹകരണം ശക്തമാക്കാനും വിവിധ മേഖലകളില്‍ ഒന്നിച്ച് നീങ്ങാനും തീരുമാനിച്ചു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ മോസ്‌കോ സന്ദര്‍ശിച്ച വേളയിലാണ് കരാര്‍ ഒപ്പുവച്ചത്. അദ്ദേഹം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തി.

സാമ്പത്തിക-നിക്ഷേപ രംഗത്ത് കൂടുതല്‍ സഹകരിക്കാനാണ് റഷ്യയുടെയും ഖത്തറിന്റെയും തീരുമാനം. ലോകത്ത് പ്രകൃതി വാതകം കൈവശമുള്ള പ്രധാന രാജ്യങ്ങളാണ് റഷ്യയും ഖത്തറും. പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതില്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കുമാണ് മേല്‍ക്കൈ. റഷ്യയെ അകറ്റിയ യൂറോപ്പിനെ ഒരു പരിധി വരെ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത് ഖത്തറാണ്.

ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയുമായി ഉടക്കിലാണ്. അമേരിക്കയുടെ ഉപരോധം ഈ രാജ്യങ്ങള്‍ നേരിടുന്നുമുണ്ട്. എന്നാല്‍ ഇവരുമായി സഖ്യം ചേര്‍ന്ന് മുന്നോട്ട് പോകാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സൗദിയും യുഎഇയും ഖത്തറും പുതിയ കരാറുകളില്‍ ഒപ്പുവച്ചത്. അതുകൊണ്ടുതന്നെ ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം അമേരിക്കക്ക് തിരിച്ചടിയുമാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രകൃതി വാതകം അയച്ചിരുന്നത് റഷ്യയായിരുന്നു. അമേരിക്ക ഉപരോധം ചുമത്തിയതോടെ യൂറോപ്പ് ഖത്തറിന്റെ സഹായം തേടിയിട്ടുണ്ട്. റഷ്യയെ ഒറ്റപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാജ്യങ്ങളും സഹകരിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കരാറുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+