Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ഗോള്‍ഡന്‍ വിസ പത്തരമാറ്റ്; യുഎസ് ഗോള്‍ഡന്‍ വിസയ്ക്ക് പൊല്ലാപ്പേറെ, രണ്ടും അറിയാം

ദുബായ്: യുഎഇ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയ ഗോള്‍ഡന്‍ വിസ മിക്കവര്‍ക്കും അറിയാം. നിരവധി പ്രമുഖരാണ് ഈ വിസ സ്വന്തമാക്കി യുഎഇയിലെത്തുന്നത്. 10 വര്‍ഷം താമസിക്കാന്‍ അനുമതി നല്‍കുന്നതാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ. അതേസമയം, അമേരിക്കയും സമാനമായ വിസ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ ഇബി-5 ഇന്‍വെസ്റ്റര്‍ വിസയില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് പ്രഖ്യാപനം.

യുഎഇയുടെ ഗോള്‍ഡന്‍വിസയും അമേരിക്കയുടെ ഗോള്‍ഡന്‍ വിസയും തമ്മില്‍ താരതമ്യം ചെയ്താല്‍ യുഎഇയുടെത് ഒരുപടി മുന്നിലാണ് എന്ന് വ്യക്തമാകും. അതേസമയം, അമേരിക്കയിലെ ജീവിതം അനന്തസാധ്യതകള്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും മുമ്പില്‍ തുറക്കും. യുഎഇയും ഇക്കാര്യത്തില്‍ മോശമല്ല എന്ന് അടുത്തകാലത്ത് തെളിയിച്ചിട്ടുണ്ട്. അറിയാം രണ്ട് വിസകളുടെയും മാനദണ്ഡങ്ങള്‍...

uae golden visa better than us visa

നിക്ഷേപകര്‍, വിദഗ്ധര്‍, കണ്ടന്റ് ക്രിയേറ്റര്‍, റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ തിളങ്ങിയവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതാണ് പ്രത്യേകത. താമസം, ജോലി, പഠനം തുടങ്ങി ഏത് കാര്യങ്ങള്‍ക്കും യുഎഇയിലെ ഏഴ് എമിറ്റേറ്റുകളിലും ഇതുവഴി പോകാന്‍ സാധിക്കും.

ട്രംപിന്റെ ഇന്‍വെസ്റ്റര്‍ വിസ കിട്ടണം എങ്കില്‍ അമേരിക്കയില്‍ എട്ട് ലക്ഷം ഡോളര്‍ നിക്ഷേപിക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച മേഖലയിലായിരിക്കണം നിക്ഷേപം. ഇനി മറ്റ് എവിടെങ്കിലുമാണ് നിക്ഷേപിക്കുന്നത് എങ്കില്‍ 10.5 ലക്ഷം ഡോളര്‍ ആയിരിക്കണം. മാത്രമല്ല, നിക്ഷേപം വഴി നേരിട്ടോ അല്ലാതെയോ കുറഞ്ഞത് 10 പേര്‍ക്ക് ജോലി അവസരമുണ്ടാക്കുകയും വേണം.

അതേസമയം, യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ 5.45 ലക്ഷം നിക്ഷേപിച്ചാല്‍ മതിയാകും. ഒന്നിലധികം പേര്‍ ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്താം. നിര്‍മാണത്തിലുള്ള വസ്തു വാങ്ങാം... തുടങ്ങി ഏത് തരം നിക്ഷേപവുമാകാം. ദുബായ് റെസ്റ്റ് ആപ്പ് വഴി ഒരുമാസത്തിനകം ഗോള്‍ഡന്‍ വിസ ലഭിക്കും. നടപടികള്‍ വേഗത്തില്‍ നടക്കുമെന്നതാണ് യുഎഇയിലെ പ്രത്യേകത. എന്നാല്‍ അമേരിക്കയിലെ ദീര്‍ഘകാല വിസ കിട്ടാന്‍ ഏറെ സമയമെടുക്കും. കാരണം നിരവധി നടപടിക്രമങ്ങളുണ്ട്.

വ്യക്തിഗത ആദായ നികുതി ഇല്ല

യുഎഇയില്‍ വ്യക്തിഗത ആദായ നികുതി ഇല്ല എന്നത് എടുത്തുപറയേണ്ടതാണ്. സുരക്ഷിത നഗരമായി ലോകം കാണുന്ന ദുബായ് ഉള്‍പ്പെടെ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തേക്കും നേരിട്ട് വിമാനമുണ്ട് എന്നത് യുഎഇയുടെ മറ്റൊരു പ്രത്യേകത. അതേസമയം, അമേരിക്കയിലാണെങ്കില്‍ നികുതിയുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള വരുമാനത്തിനും നികുതി കൊടുക്കണം. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതോടെ പൗരത്വം കിട്ടാനും മികച്ച പഠന സൗകര്യത്തിനും അവസരമുണ്ട് അമേരിക്കയില്‍.

യുഎഇയടെ ഗോള്‍ഡന്‍ വിസ അനുവദിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം നോക്കാറില്ല. അമേരിക്കയില്‍ മറിച്ചാണ് കാര്യം. യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് പങ്കാളി, മക്കള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യാം. വിദേശത്ത് താമസിച്ചാലും വിസ നിലനില്‍ക്കും. എന്നാല്‍ ഏറെ കാലം വിദേശത്ത് താമസിച്ചാല്‍ അമേരിക്കയില്‍ റി എന്‍ട്രി പ്രയാസകരമാകും. അതായത്, യുഎഇയില്‍ സ്വാതന്ത്ര്യം കൂടുതലും നിയന്ത്രണം കുറവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+