കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സരം അടിപൊളിയാക്കാന്‍ യുഎഇ, ദുബായിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്!!

Google Oneindia Malayalam News

ദുബായ്: പുതുവത്സരം കളറാക്കാന്‍ ഒരുങ്ങി യുഎഇ. നിയന്ത്രണങ്ങളുണ്ടെങ്കിലും ചില ഇളവുകളും ഒപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗാണ് ഉള്ളത്. ദുബായില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ഒഴികെ എല്ലാ പൊതു പാര്‍ക്കിങുകളിലും ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജയില്‍ എല്ലായിടത്തും സൗജന്യ പാര്‍ക്കിംഗ് ആയിരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി.

1

ദുബായില്‍ ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ പൊതുഗതാഗത സേവനങ്ങളില്‍ സമയമാറ്റമുണ്ടാകും. പാര്‍ക്കിംഗ് സോണുകള്‍, പബ്ലിക് ബസ്, ദുബായ് മെട്രോ, ട്രാം, ജലഗതാഗം. കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രവൃത്തി സമയമാണ് പുനക്രമീകരിച്ചത്. ദുബായ് മെട്രോ ലൈന്‍ ഇന്ന് അര്‍ധ രാത്രി പന്ത്രണ്ട് വരെയും നാളെ അര്‍ധ രാത്രി പന്ത്രണ്ട് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസ് നടത്തും.

ദുബായ് ട്രാമില്‍ ഇന്ന് അര്‍ധ രാത്രി പന്ത്രണ്ട് വരെയും ജനുവരി ഒന്നിന് അര്‍ധ രാത്രി പന്ത്രണ്ട് മതുല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്ന് വരെയുമാണ് പ്രവര്‍ത്തിക്കുക. ഗോള്‍ഡ് സൂഖ് സ്‌റ്റേഷനില്‍ നിന്നടക്കമുള്ള ദുബായ ് ബസ് പുലര്‍ച്ചെ 5.32 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 12.59 വരെയും സത്വ പോലുള്ള സബ് സ്‌റ്റേഷനുകളില്‍ നിന്ന ്പുലര്‍ച്ചെ 5.04 മുതല്‍ 11.29 വരെയും സര്‍വീസ് ഉണ്ടായിരിക്കും.

അതേസമയം വാട്ടര്‍ ബസ്-മറീന സ്റ്റേഷനുകളില്‍ രാത്രി എട്ട് മണിക്ക് ശേഷം ഉണ്ടാവില്ല. നാളെ ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിക്കും. രാത്രി 12 വരെ ഉണ്ടാവും. സേവന കേന്ദ്രങ്ങള്‍ പലതും വൈകീട്ട് നാലരയാവുമ്പോഴേക്ക് അടയ്ക്കും. 2021 ജനുവരി രണ്ടിനായിരിക്കും വീണ്ടും തുറക്കുക. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ ജനുവരി മൂന്നിന് തുറക്കും. ഉമ്മു റമൂല്‍, ദെയ്‌റ, അല്‍ ബര#്ഷ എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ക്ക് മാറ്റമില്ല.

English summary
uae announce free parking in dubai and sharjah on new year eve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X