കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ പദ്ധതിയുമായി യുഎഇ; റംസാനില്‍ 'ഒരു കോടി ആശ്വാസം', രാജ്യം കണ്ട ഏറ്റവും വലിയ ഉദ്യമം

Google Oneindia Malayalam News

ദുബൈ: കോവിഡ് മരണം 160 പിന്നിട്ടത്തോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മരണ സംഖ്യയോടൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഞായറാഴ്ച വരെ 167 മരണമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍വരെ നീട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ അഞ്ചുപേര്‍ കൂടി മരണപ്പെട്ടതോടെ സൗദിയില്‍ കോവിഡ് മരണം 97 ആയി. യുഎഇയിലെ മരണ സംഖ്യ നാല്‍പ്പത് കടന്നു. ഇന്നലെ മാത്രം നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിയന്ത്രണങ്ങള്‍ തുടരും

നിയന്ത്രണങ്ങള്‍ തുടരും

യുഎഇയിലെ നിയന്ത്രണങ്ങള്‍ റംസാന്‍ മാസത്തിലും തുടര്‍ന്നേക്കും. രോഗവ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ റംസാന്‍ മാസത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി യുഎഇ ഫത്വ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നോമ്പ് എടുക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.

ഇളവ്

ഇളവ്

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന ദിവസങ്ങളില്‍ നോമ്പെടുക്കണോ വേണ്ടയോ എന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കായിരിക്കും. റംസാന്‍ മാസത്തിലെ പ്രധാന നമസ്കാരമായ തറാവീഹ് താമസ സ്ഥലത്ത് വെച്ച് തന്നെ നിര്‍വ്വിക്കണമെന്നും കൗണ്‍സില്‍ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനം

പ്രതിരോധ പ്രവര്‍ത്തനം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളികളില്‍ വിശ്വാസികള്‍ക്ക് പ്രവേശന വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് തറാവീഹ് നമസ്കാരം വീടുകളില്‍ തന്നെ മതിയെന്ന നിര്‍ദേശം ഫത്വ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ പെരുന്നാള്‍ നമസ്കാരവും വീടുകളില്‍ തന്നെയായിരിക്കും കൗണ്‍സില്‍ അറിയിച്ചു.

 പദ്ധതി

പദ്ധതി

അതിനിടെ റംസാന്‍ മാസത്തില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്

'ടെൻ മില്യൻ മീൽസ്’

'ടെൻ മില്യൻ മീൽസ്’

'ടെൻ മില്യൻ മീൽസ്' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശൈഖ ഹിന്ദ് ബിൻത് മക്തൂമായിരിക്കും പദ്ധതിയുടെ മേല്‍നേട്ടം വഹിക്കുക. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികൾ എത്തിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഈ അവസരത്തില്‍ റംസാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കു എന്നതാണ് ഏറ്റവും വലിയ മാനവിക ദൗത്യമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിധ് അല്‍മക്തൂം പറഞ്ഞു. റംസാനില്‍ രാജ്യത്ത് ആരും പട്ടിണിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക ഉദ്യമം

സാമൂഹിക ഉദ്യമം

ആരും പരിചരിക്കാനില്ലാതെ ഒരുരോഗിയും, നിരാലംബനും, പട്ടിണിക്കാരനും രാജ്യത്തുണ്ടാവരുത്. നാടിന്റെ ആധികാരികതയും ആവേശവുമായിരിക്കണം ഈ ഉത്തരവാദിത്തമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ കണ്ട ഏറ്റവും വലിയ സാമൂഹിക ഉദ്യമമാക്കി ഭക്ഷണ വിതരണ പദ്ധതിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

പൗരന്‍മാരെ എത്തിക്കും

പൗരന്‍മാരെ എത്തിക്കും

അതേസമയം, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു തങ്ങളുടെ പൗരന്മാരെ വിമാനമാര്‍ഗമോ കര മാര്‍ഗമോ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന 22900 ദേശപൗരന്മാരെ സ്വദേശത്തേക്ക് തിരികെ എത്തിക്കാന്‍ തയ്യാറണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് എത്തിച്ചു

രാജ്യത്തേക്ക് എത്തിച്ചു

ഇതിനോടകം തന്നെ 5185 വിദേശ പൗരന്മാരെ സ്വന്തം രാജ്യത്തേക്ക് എത്തിച്ചു. എമിറേറ്റ്സ് വിമാന സര്‍വ്വീസ് ഉപയോഗിച്ചാണ് ഇവരെ അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിച്ചത്. ഈ ശ്രമത്തില്‍ 14 രാജ്യങ്ങള്‍ തങ്ങളുമായി സഹകരിച്ചതായും മന്ത്രാലയം അറിയിച്ചു. കാനഡ, യുഎസ്, കൊളമ്പിയ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് അദ്യഘട്ടത്തില്‍ സഹകരിച്ചത്.

 അനുമതിയില്ല

അനുമതിയില്ല

ഇന്ത്യന്‍ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തിനാലാണ് ഇന്ത്യന്‍ പൗരന്‍മാരെ എത്തിക്കുന്നതിനുള്ള നടപടി യുഎഇ സ്വീകരിക്കാത്തത്. യുഎയില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂല തീരുമാനം സ്വീകരിച്ചിട്ടില്ല.

അറിയിപ്പ് കിട്ടിയാലുടന്‍

അറിയിപ്പ് കിട്ടിയാലുടന്‍

കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അറിയിപ്പ് കിട്ടിയാലുടന്‍ യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് പൗരന്‍മാരെ തിരിച്ചെത്തിക്കാനുള്ള നടപടി ഊര്‍ജിതമാക്കുമെന്നാണ് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കിയത്. രാജ്യത്തേക്കുള്ള വിദേശ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും ആദ്യം മുന്‍ഗണന നല്‍കുക. ഇതിനായി പ്രത്യേകം സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിയിച്ചു.

തലയിൽ ആൾതാമസമുള്ള മലയാളി ഉണ്ടായതിനാൽ ഈ വിവരം നമ്മൾ അറിഞ്ഞു; പരിഹാസവുമായി കെഎം ഷാജിതലയിൽ ആൾതാമസമുള്ള മലയാളി ഉണ്ടായതിനാൽ ഈ വിവരം നമ്മൾ അറിഞ്ഞു; പരിഹാസവുമായി കെഎം ഷാജി

ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം

English summary
UAE announces 10 million meals project for ramzan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X