കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ വേണ്ട: ചട്ടം അടിമുടി പരിഷ്കരിച്ച് യുഎഇ, പിസിആർ പരിശോധന നിർബന്ധം

Google Oneindia Malayalam News

അബുദാബി: കൊറോണ വൈറസ് വാക്സിനേഷന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി യുഎഇ. സിനോഫാം വാക്സിന്റെ രണ്ട് ഡോസ് എടുത്തവർക്കും വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായവർക്കും വിദേശത്ത് മടങ്ങിയെത്തിയാൽ ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎഇയിൽ മടങ്ങിയെത്തുന്നവർ പിസിആർ പരിശോധന നടത്തണമെന്ന് നിർബന്ധമാണ്. എന്നാൽ ഇവർക്കൊപ്പം എത്തുന്ന 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനംനിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനം

ക്വാറന്റൈനിൽ പരിഷ്കാരം

ക്വാറന്റൈനിൽ പരിഷ്കാരം

യുഎഇ തയ്യാറാക്കിയ ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പിസിആർ പരിശോധന, ക്വാറന്റൈൻ നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള വിമാനത്താവളത്തിലെ പിസിആർ പരിശോധനയും 10 ക്വാറന്റൈനും സ്മാർട്ട് വാച്ചും വേണ്ടെന്നും ആരോഗ്യമന്ത്രാലയും വ്യക്തമാക്കി. 12 നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധമല്ലെങ്കിലും യുഎഇയിൽ തിരിച്ചെത്തിക്കഴിഞ്ഞ് 6, 12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 ഗ്രീൻ പട്ടികയിൽ ഏതെല്ലാം രാജ്യങ്ങൾ

ഗ്രീൻ പട്ടികയിൽ ഏതെല്ലാം രാജ്യങ്ങൾ

ചൈന, ഹോങ്ങോങ്, ഐൽ ഓഫ് ഒമാൻ, മക്കാകോ, മൌറീഷ്യസ്, മംഗോളിയ, ന്യൂ കാലഡോണിയ, ന്യൂസിലൻഡ്, സാൻ തോം ആൻഡ് പ്രിൻസിപ്പി, സെന്റ് കിറ്റ് ആൻഡ് നൊവിസ്, തായ്പേയ്, കുവൈത്ത്, ഒമാൻ, സൌദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഇടംപിടിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്ക് 96 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ ഫലം നിർബന്ധമാണ്.

 പരിശോധന നിർബന്ധം

പരിശോധന നിർബന്ധം

കൊറോണ വാക്സിൻ കുത്തിവെപ്പ് എടുക്കാത്തവർക്ക് യാത്രയ്ക്ക് 96 മണിക്കുറിനുള്ളിൽ നടത്തിയ കൊറോണ വൈറസ് പരിശോധനയുടെ ഫലം നിർബന്ധമാണ്. എന്നാൽ വിമാനത്താവളത്തിൽ എത്തുന്നതോടെ വീണ്ടും പിസിആർ പരിശോധനയും നടത്തും. തുടർന്ന് ഫലം നെഗറ്റീവാവുന്നത് വരെ സ്വയം നിരീക്ഷണത്തിൽ കഴിയണം.

ഐസിഎ അനുമതി നിർബന്ധം

ഐസിഎ അനുമതി നിർബന്ധം

ഗ്രീൻ പട്ടികയിൽ ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അബുദാബിയിലേക്ക് വരുന്നതിന് ഐസിഎ ഗ്രീൻ സിഗ്നൽ ലഭിക്കേണ്ടത് നിർബന്ധമാണ്. തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർക്ക് 6,12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് നടത്തണേണ്ടതുണ്ട്. 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ഇത് ബാധകമാണ്. എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. എന്നാൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടത് നിർബന്ധമാണ്.

Recommended Video

cmsvideo
എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം,തെറ്റിദ്ധാരണകള്‍ പരത്തരുത് | Oneindia Malayalam

English summary
UAE announces changes in quarantines rules to vaccinated people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X