അറബ് മേഖലയെ ഞെട്ടിച്ച് യുഎഇ; ആദ്യത്തെ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചു, അമ്പരപ്പിക്കുന്ന പദ്ധതികള്‍
ദുബായ്: അറബ് ലോകത്തെ ഞെട്ടിച്ച് തങ്ങളുടെ ആദ്യ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് യുഎഇ. 2024ഓടെ ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ പേടകം അയയ്ക്കാനാണ് യുഎഇയുടെ പദ്ധതി. പ്രധാനമന്ത്രിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2024ല്‍ പദ്ധതി വിജയം കണ്ടാല്‍ അറബ് മേഖലയിലെ ചാന്ദ്ര ദൗത്യം കൈവരിക്കുന്ന രാജ്യമായി യുഎഇ മാറും. ഇതുകൂടാതെ ബഹിരാകാശ മേഖലയില്‍ മറ്റ് പദ്ധതികള്‍ക്കും യുഎഇ തുടക്കം കുറിക്കുന്നുണ്ട്.

നിര്‍മ്മാണം യുഎഇയില്‍
പുതിയ വിജ്ഞാന ശേഷി വളര്‍ത്തുന്നതിനും രാജ്യത്തിന്റെ ''ശാസ്ത്രീയ, സാങ്കേതിക, ഗവേഷണ അന്തരീക്ഷം'' വികസിപ്പിക്കുന്നതിനുമുള്ള ബഹിരാകാശ തന്ത്രമായാണ് ചാന്ദ്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ വ്യക്തമാക്കി. ദൗത്യത്തിനായി ഉപയോഗിക്കുന്ന റോവര്‍ മുഴുവനായും നിര്‍മ്മിക്കുന്നത് രാജ്യത്ത് വച്ചായിരിക്കും. എമിറാത്തി എഞ്ചിനിയര്‍ മാത്രമായിരിക്കും ഇതില്‍ പങ്കാളികളാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാ ഗവേഷണം
നേരത്തെ യുഎഇയുടെ ആദ്യ ചൊവ്വാ ഗവേഷണ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ ജൂലൈ മാസത്തിലായിരുന്നു വിക്ഷേപണം നടത്തിയത്. അറബ് മേഖലയിലെ ആദ്യ ചൊവ്വാ ഗവേഷണ ദൗത്യത്തിനായിരുന്നു അന്ന് തുടക്കം കുറിച്ചത്.

അല്‍ അമല്‍
അല്‍ അമല്‍ എന്നായിരുന്നു യുഎഇ ഇതിന് പേരിട്ടിരുന്നത്. എണ്ണ സമ്പന്നമായ ഗള്‍ഫ് രാഷ്ട്രം രൂപവത്കരിച്ച് 50 വര്‍ഷം ആഘോഷിക്കുന്ന 2021 ഫെബ്രുവരിയില്‍ അമല്‍ ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷ. ചാന്ദ്രദൗത്യത്തിലേക്ക് ചൊവ്വാ ദൗത്യം പ്രേരണയായെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ചൊവ്വയില്‍ ഒരു ഇടത്താവളമൊരുക്കുന്ന പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കുന്നുണ്ട്. 2117ഓടെ ഈ പദ്ധതി ലക്ഷ്യത്തിലെത്തിക്കാമെന്നാണ് കരുതുന്നത്.
Recommended Video

സിമുലേഷന്‍ സെന്റര്‍
2021-31 ദശവര്‍ഷ പദ്ധതികളിലെ ഒരെണ്ണം മാത്രമാണ് ചാന്ദ്രദൗത്യം. പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നതും ബഹിരാകാശത്ത് സിമുലേഷന്‍ സെന്റര്‍ തുടങ്ങുന്നതുമാണ് മറ്റ് പ്രധാന പദ്ധതികള്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യയുമായി സഹകരണം യുഎഇയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications