കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് മേഖലയെ ഞെട്ടിച്ച് യുഎഇ; ആദ്യത്തെ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചു, അമ്പരപ്പിക്കുന്ന പദ്ധതികള്‍

Google Oneindia Malayalam News

ദുബായ്: അറബ് ലോകത്തെ ഞെട്ടിച്ച് തങ്ങളുടെ ആദ്യ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് യുഎഇ. 2024ഓടെ ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ പേടകം അയയ്ക്കാനാണ് യുഎഇയുടെ പദ്ധതി. പ്രധാനമന്ത്രിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2024ല്‍ പദ്ധതി വിജയം കണ്ടാല്‍ അറബ് മേഖലയിലെ ചാന്ദ്ര ദൗത്യം കൈവരിക്കുന്ന രാജ്യമായി യുഎഇ മാറും. ഇതുകൂടാതെ ബഹിരാകാശ മേഖലയില്‍ മറ്റ് പദ്ധതികള്‍ക്കും യുഎഇ തുടക്കം കുറിക്കുന്നുണ്ട്.

നിര്‍മ്മാണം യുഎഇയില്‍

നിര്‍മ്മാണം യുഎഇയില്‍

പുതിയ വിജ്ഞാന ശേഷി വളര്‍ത്തുന്നതിനും രാജ്യത്തിന്റെ ''ശാസ്ത്രീയ, സാങ്കേതിക, ഗവേഷണ അന്തരീക്ഷം'' വികസിപ്പിക്കുന്നതിനുമുള്ള ബഹിരാകാശ തന്ത്രമായാണ് ചാന്ദ്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ വ്യക്തമാക്കി. ദൗത്യത്തിനായി ഉപയോഗിക്കുന്ന റോവര്‍ മുഴുവനായും നിര്‍മ്മിക്കുന്നത് രാജ്യത്ത് വച്ചായിരിക്കും. എമിറാത്തി എഞ്ചിനിയര്‍ മാത്രമായിരിക്കും ഇതില്‍ പങ്കാളികളാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാ ഗവേഷണം

ചൊവ്വാ ഗവേഷണം

നേരത്തെ യുഎഇയുടെ ആദ്യ ചൊവ്വാ ഗവേഷണ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ ജൂലൈ മാസത്തിലായിരുന്നു വിക്ഷേപണം നടത്തിയത്. അറബ് മേഖലയിലെ ആദ്യ ചൊവ്വാ ഗവേഷണ ദൗത്യത്തിനായിരുന്നു അന്ന് തുടക്കം കുറിച്ചത്.

അല്‍ അമല്‍

അല്‍ അമല്‍

അല്‍ അമല്‍ എന്നായിരുന്നു യുഎഇ ഇതിന് പേരിട്ടിരുന്നത്. എണ്ണ സമ്പന്നമായ ഗള്‍ഫ് രാഷ്ട്രം രൂപവത്കരിച്ച് 50 വര്‍ഷം ആഘോഷിക്കുന്ന 2021 ഫെബ്രുവരിയില്‍ അമല്‍ ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷ. ചാന്ദ്രദൗത്യത്തിലേക്ക് ചൊവ്വാ ദൗത്യം പ്രേരണയായെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ചൊവ്വയില്‍ ഒരു ഇടത്താവളമൊരുക്കുന്ന പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കുന്നുണ്ട്. 2117ഓടെ ഈ പദ്ധതി ലക്ഷ്യത്തിലെത്തിക്കാമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
 സിമുലേഷന്‍ സെന്റര്‍

സിമുലേഷന്‍ സെന്റര്‍

2021-31 ദശവര്‍ഷ പദ്ധതികളിലെ ഒരെണ്ണം മാത്രമാണ് ചാന്ദ്രദൗത്യം. പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നതും ബഹിരാകാശത്ത് സിമുലേഷന്‍ സെന്റര്‍ തുടങ്ങുന്നതുമാണ് മറ്റ് പ്രധാന പദ്ധതികള്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യയുമായി സഹകരണം യുഎഇയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും.

കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളികെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി

പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍

ശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടിശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടി

കുമ്മനത്തിന്റെ കാര്യത്തിലെ ഉറപ്പ് ബിജെപി പാലിച്ചില്ല, ആര്‍എസ്എസില്‍ അമര്‍ഷം പുകയുന്നു, പ്രതിഷേധംകുമ്മനത്തിന്റെ കാര്യത്തിലെ ഉറപ്പ് ബിജെപി പാലിച്ചില്ല, ആര്‍എസ്എസില്‍ അമര്‍ഷം പുകയുന്നു, പ്രതിഷേധം

English summary
UAE announces first moon mission in Arab region, spacecraft to moon in 2024
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X