• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അനുമതി നൽകി യുഎഇ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മൾട്ടിപ്പിൾ വീസ അനുമതി നൽകുന്ന സുപ്രധാന നിർദേശത്തിന് യുഎഇ കാബിനറ്റ് അംഗീകരം നൽകിയതോടെ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. എമിറേറ്റ്‌സിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. പല തവണ യുഎഇ സന്ദർശിക്കാൻ അനുമതി നൽകുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ ഫീസ് 1150 ദിർഹമാണ്. ഇതോടൊപ്പം വിർച്വൽ വിസയ്ക്കും യുഎഇ കാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്.

പൊതുനിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന സംരംഭകർ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ, വ്യവസായികൾ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കാണ് 6 മാസം കാലാവധിയുള്ള വീസ നൽകുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ പുതിയ വിദൂര വർക്ക് വീസയ്ക്കും എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും അനുവതിച്ചു.

ഇതിനായി പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ സ്മാർട് സംവിധാനവും ഉപയോഗപ്പെടുത്താം. അപേക്ഷകളും അനുബന്ധ രേഖകളും എമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിക്കും. ഭേദഗതി വേണമെങ്കിൽ അപേക്ഷകരെ അറിയിക്കും. അവ്യക്തമോ അപൂർണമോ ആയ അപേക്ഷകളിൽ മാറ്റം വരുത്തി വീണ്ടും സമർപ്പിക്കണം.

ഇത്തരത്തിൽ അപേക്ഷിക്കുന്നവർ അപേക്ഷകൻ പൊതുനിക്ഷേപകനാണെങ്കിൽ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടിൽ നിന്നുള്ള രേഖ സമർപ്പിക്കണം. 20 ലക്ഷം ദിർഹം മൂലധന നിക്ഷേപമുണ്ടെന്നു തെളിയിക്കാനാണിത്. വാറ്റ് രേഖകളും ഉണ്ടാകണം. ബിസിനസ് പങ്കാളിയാണെങ്കിൽ അക്കാര്യം വ്യക്തമാക്കണം. വ്യവസായ സംരംഭകനാണെങ്കിൽ 5 ലക്ഷം ദിർഹത്തിൽ കുറയാത്ത പദ്ധതിയുടെ ഉടമയാണെന്ന് യുഎഇയിലെ ഒരു ഓഡിറ്റർ സാക്ഷ്യപ്പെടുത്തണം. ഒരു വർഷത്തിൽ കുറയാത്ത ആരോഗ്യ ഇൻഷുറൻസും പാക്കേജും താമസ വാടക കരാറും ഉണ്ടാകണം.

റിയൽ എസ്റ്റേറ്റ് മേഖലയാണെങ്കിൽ കമ്പനി ഉടമയാണെന്നും സ്ഥാപനത്തിനു വായ്പ ഇല്ലെന്നും തെളിയിക്കണം. യുഎഇയിൽ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കെട്ടിട വാടക കരാറും കാണിക്കണം. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരാണെങ്കിൽ യുഎഇയിലെ അംഗീകൃത സാംസ്കാരിക, കലാ കേന്ദ്രങ്ങളിൽ നിന്നുള്ള രേഖയും ആരോഗ്യ ഇൻഷുറൻസ് രേഖയും ഹാജരാക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ വിദഗ്ധ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ ഇതു തെളിയിക്കുന്ന രേഖകൾ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഹാജരാക്കണം. ഇൻഷുറൻസ് രേഖകളും നിർബന്ധം. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള വീസയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖയാണു വേണ്ടത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുടെ വീസയ്ക്ക് സർവകലാശാലകളാണ് അപേക്ഷ നൽകേണ്ടത്.

ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം

cmsvideo
  ഉള്ള് തുറന്ന് ശ്രീശാന്ത് | Sreesanth Exclusive Interview | Oneindia Malayalam

  English summary
  UAE announces Multiple entry visa to all nationalities here all you want to know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X