പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിന് ഇളവ് നൽകി യുഎഇ: ബീച്ചിലും വ്യായാമം ചെയ്യുമ്പോഴും മാസ്ക് വേണ്ടെന്ന് ചട്ടം
ദുബായ്: കൊവിഡ് വ്യാപനത്തിന് ശമനം സംഭവിച്ചതോടെ മാസ്ക് സംബന്ധിച്ച ചട്ടങ്ങളിൽ ഇളവ് നൽകി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. രാജ്യത്തെ ചില പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്നാണ് സമിതിയുടെ അറിയിപ്പ്. എന്നാൽ രണ്ട് മീറ്റർ അകലം പാലിക്കുന്നത് തുടരും. കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതും വാക്സിനേഷൻ 100 ശതമാനത്തിലേക്ക് അടുക്കുന്നതോടെയാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്.
2020 ആഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം കൊവിഡ് വ്യാപനത്തിന്റെ തോത് 60 ശതമാനം കുറഞ്ഞിരുന്നു. അതിനെല്ലാം പുറമേ യുഎഇയിൽ 92 ശതമാനം പേരും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തവരാണ്. രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവരാണ് 81 പേരും. കൊവിഡ് വ്യാപനത്തോടെ നിത്യോപയോഗ വസ്തുവായി മാറിയ മാസ്കുകൾ ഒഴിവാക്കുന്നതിന് അനുമതി നൽകിയത് യുഎഇ നിവാസികൾക്ക് വലിയ ആശ്വാസമായിത്തീർന്നിട്ടുണ്ട്.

കൊവിഡ് വ്യാപനം തുടരുന്നതിനിടെ മാസ്ക് ഉപയോഗിക്കുന്നതിനിടെ സോഷ്യൽ ഡിസ്റ്റൻസിഗ് അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന് ആഗോള തലത്തിൽ ശമനം സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യം മനസ്സിൽ വെക്കണമെന്നുമാണ് ഡോ. ജെഎം ഗ്വേർ പറഞ്ഞത്. കൊവിഡ് വ്യാപനത്തോടെയാണ് ഇപ്പോഴുള്ള തരത്തിൽ മാസ്കുകൾ വ്യാപകമായത്. ആദ്യത്തെ മൂന്ന് മാസങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതെങ്കിൽ കഫം, ഉമിനീര് എന്നിവ വഴി കൊവിഡ് പകരാനുള്ള സാധ്യതയുള്ളതിനാലാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പിന്നീട് മാസ്ക് നിർബന്ധമാക്കാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകിയത്.
പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ, സ്വകാര്യ വാഹനങ്ങളിൽ കുടുംബാംഗങ്ങൾ മാത്രം സഞ്ചരിക്കുമ്പോൾ, നീന്തൽ കുളത്തിലും ബീച്ചുകളിലും കുളിക്കുമ്പോൾ, അടച്ചിട്ട മുറികൾ ഒറ്റയ്ക്കാകുമ്പോഴും ബാർബർ ഷോപ്പിലും ബ്യൂട്ടി സലൂണുകളിലും എത്തുമ്പോൾ, മെഡിക്കൽ സ്റ്റോറുകൾ, ചികിത്സയ്ക്കായി ഹാജരാകുമ്പോൾ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലാണ് മാസ് ഉപയോഗിക്കേണ്ടതില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം
ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടരാൻ ഡോക്ടർ ഗൗയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "പകർച്ചവ്യാധി തീർച്ചയായും ആഗോളതലത്തിൽ അവസാനിച്ചിട്ടില്ല, ആളുകൾ ഇത് ഓർക്കണം," അദ്ദേഹം പറഞ്ഞു. 2020 -ന് മുമ്പ്, ആരോഗ്യ പരിപാലനം, ഹോസ്പിറ്റാലിറ്റി, ബ്യൂട്ടി സലൂൺ പ്രൊഫഷണലുകൾ എന്നിവരൊഴികെ, ആരോഗ്യമുള്ള പൊതുജനങ്ങളിൽ ആരും ഇതുവരെ മുഖംമൂടി ധരിച്ചിരുന്നില്ല.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
തുടക്കത്തിൽ, പകർച്ചവ്യാധിയുടെ ആദ്യ മൂന്നോ നാലോ മാസങ്ങളിൽ (2020 ജനുവരി മുതൽ മെയ് വരെ), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഫെയ്സ് മാസ്കുകൾ ആവശ്യമില്ലെന്ന് പ്രസ്താവിച്ചു. പിന്നീട്, ഈർപ്പത്തിന്റെയും ഉമിനീരിന്റെയും തുള്ളികൾ സാർസ് COV2 വൈറസിനെ കുറച്ച് ദൂരത്തേക്ക് കൊണ്ടുപോകുകയും വായുസഞ്ചാരം കുറയുകയും ചെയ്യുന്നത് രോഗം പടരുന്നതിൽ ഒരു പങ്കുവഹിച്ചുവെന്ന് പിന്നീട് തെളിഞ്ഞു. 2020 ജൂൺ ആയപ്പോഴേക്കും, ലോകാരോഗ്യ സംഘടന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് നിർബന്ധിക്കുകയും, കോവിഡ് -19 പകരുന്നത് തടയുന്നതിൽ ഫെയ്സ് മാസ്കുകൾക്ക് ഒരു പ്രധാന പങ്ക് വഹിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.












Click it and Unblock the Notifications