കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ സാമ്പത്തിക പ്രതിസന്ധി; നിരവധി പേര്‍ക്ക് ജോലി പോയി, വാടക നിരക്ക് ഇടിയുന്നു

വന്‍കിട അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിലാണ് കാര്യമായ കുറവ് വന്നിട്ടുള്ളത്. ചെറുകിട കേന്ദ്രങ്ങളില്‍ കുറവുണ്ടായിട്ടില്ല. ഷാര്‍ജയിലും ദുബായിലും അബൂദാബിയിലെ സമാനമായ സാഹചര്യമാണുള്ളത്.

  • By Ashif
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നു. പല കമ്പനികളും തൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. നിര്‍മാണ മേഖലയിലെ കമ്പനികളിലാണ് പ്രതിസന്ധി രൂക്ഷം.

അതേസമയം, യുഎഇയില്‍ താമസയിടങ്ങളിലെ വാടക നിരക്ക് കുത്തനെ ഇടിയുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമായത് കാരണം വിദേശികള്‍ നാട്ടിലേക്ക് തിരിച്ചതാണ് വാടക കുറയാന്‍ കാരണം.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഗള്‍ഫ് മേഖലയില്‍ മൊത്തമായി ബാധിച്ച സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ കരാറുകള്‍ കിട്ടാത്തതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്.

മാസങ്ങളായി ശമ്പളം നല്‍കിയിട്ട്

മാസങ്ങളായി ശമ്പളം നല്‍കിയിട്ട്

തുടര്‍ന്ന് പല കമ്പനികളിലും മാസങ്ങളായി ശമ്പളം നല്‍കിയിട്ട്. ചില കമ്പനികള്‍ മൂന്ന് മാസത്തെ ശമ്പളം വരെ പിടിച്ചുവച്ചിട്ടുണ്ട്. വേണമെങ്കില്‍ ആര്‍ക്കും നാട്ടിലേക്ക് പോകാമെന്നാണ് മാനേജര്‍മാര്‍ അറയിച്ചിട്ടുള്ളതെന്ന് മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രതീക്ഷ കൈവിടാതെ മലയാളികള്‍

പ്രതീക്ഷ കൈവിടാതെ മലയാളികള്‍

എങ്കിലും പ്രതീക്ഷ കൈവിടാതെ ഇരിക്കുകയാണ് പ്രവാസി മലയാളികള്‍. എല്ലാം ശരിയാകുമെന്ന് കരുതുകയാണ് അവര്‍. പലരും നാട്ടില്‍ പോയിട്ട് എന്ത് എന്ന ചോദ്യമാണ് തിരിച്ചു ചോദിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം പെരുന്നാളിന് മുമ്പ് ചില കമ്പനികളില്‍ ശമ്പളം നല്‍കിയിട്ടുണ്ട്. അതും പൂര്‍ണമായും ഉണ്ടായിരുന്നില്ല.

തിരിച്ചുവരേണ്ടെന്ന് വിവരം

തിരിച്ചുവരേണ്ടെന്ന് വിവരം

പലരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോട് ഇനി തിരിച്ചുവരേണ്ടതില്ലെന്ന വിവരമാണ് യുഎഇയില്‍ നിന്നു മാനേജര്‍മാരും സുഹൃത്തുക്കളും നല്‍കുന്നത്.

കടകള്‍ നടത്തുന്നവര്‍ക്ക് പൊല്ലാപ്പായി നിയമങ്ങള്‍

കടകള്‍ നടത്തുന്നവര്‍ക്ക് പൊല്ലാപ്പായി നിയമങ്ങള്‍

പുതിയ നിയമങ്ങള്‍ കര്‍ശനമാക്കിയത് കാരണം ചെറിയ കടകള്‍ വയ്ക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. ഈ പശ്ചാത്തലത്തില്‍ കടകള്‍ ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചവരും നിരവധിയാണ്. പുതിയ നിയമ പ്രകാരം കടകള്‍ മോടി പിടിപ്പിക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാകും. പുതിയ വിസക്ക് യുഎഇയിലേക്ക് തന്നെ ജോലിക്ക് പോകാമെന്ന ആശ്വാസത്തില്‍ നാട്ടിലേക്ക് തിരിച്ച മലയാളികളുമുണ്ട്.

 താമസയിടങ്ങള്‍ ഉപേക്ഷിക്കുന്നു

താമസയിടങ്ങള്‍ ഉപേക്ഷിക്കുന്നു

ജോലി നഷ്ടപ്പെട്ട് താമസയിടങ്ങള്‍ ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പകരം ആളെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിവിധ എമിറേറ്റുകളില്‍ താമസ വാടക കുറഞ്ഞിരിക്കുന്നത്. വാടക കുറച്ചാലെങ്കിലും ആളുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.

വാടക 10 ശതമാനം കുറഞ്ഞു

വാടക 10 ശതമാനം കുറഞ്ഞു

ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷണ സ്ഥാപനമായ ജെഎല്‍എല്ലിനെ ഉദ്ധരിച്ചാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അബൂദാബായിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക 10 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നു

റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നു

വന്‍കിട അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിലാണ് കാര്യമായ കുറവ് വന്നിട്ടുള്ളത്. ചെറുകിട കേന്ദ്രങ്ങളില്‍ കുറവുണ്ടായിട്ടില്ല. ഷാര്‍ജയിലും ദുബായിലും അബൂദാബിയിലെ സമാനമായ സാഹചര്യമാണുള്ളത്. മിക്ക എമിറേറ്റുകളിലും റിയല്‍ എസ്റ്റേറ്റ് മേഖല പൂര്‍ണമായും തകര്‍ന്ന മട്ടാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

English summary
UAE Appartment rent down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X