യുഎഇ ഇറാനെ ആക്രമിച്ചു? ഇസ്രായല്‍ മാധ്യമങ്ങളുടെ അവകാശവാദം ശരിയോ? യുഎഇയുടെ പ്രതികരണം ഇങ്ങനെ
ദുബായ്: ഇസ്രായേല്‍-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒന്‍പതാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കൂടി യുദ്ധത്തില്‍ അണിചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങളാണ് യുഎഇ ഇറാനെ ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഒരു ശുദ്ധജല നിര്‍മ്മാണ പ്ലാന്റിന് നേരെ ആക്രമണം നടത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
മേഖലയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം യുഎഇയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ മാധ്യമമായ 'കാന്‍ ന്യൂസ്' പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഇറാനിലെ ഒരു ജലശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് യുഎഇ ആക്രമണം നടത്തിയത്. ഇത് ഇറാന് ഭരണകൂടത്തിന് നല്കിയ ശക്തമായ മുന്നറിയിപ്പായിട്ടാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇത് ഗള്‍ഫ് മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിതുറന്നു.

ഇറാന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ സഹികെട്ടാണ് യുഎഇ ഈ നീക്കം നടത്തിയതെന്നായിരുന്നു ഇസ്രായേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ യുഎഇ ഔദ്യോഗികമായി നിഷേധിച്ചിരിക്കുകയാണ്. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും പ്രതിരോധ സമിതി അധ്യക്ഷനുമായ അലി റാഷിദ് അല്‍ നുഐമി ഈ വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി. തങ്ങള്‍ ഇറാനു നേരെ ഒരു സൈനിക നീക്കം നടത്തിയാല്‍ അത് ലോകത്തെ അറിയിക്കാനുള്ള ധൈര്യം യുഎഇക്കുണ്ടെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഇറാന് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്ക് അവിടുത്തെ സാധാരണ ജനങ്ങളെ യുഎഇ ഇരകളാക്കില്ലെന്നും ഇറാന് ജനതയുടെ ക്ഷേമത്തിലാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ ഭരണകൂടം ചെയ്യുന്നതു പോലെ യുഎഇ ഒരിക്കലും ഇറാനിയന്‍ ജനതയെ ലക്ഷ്യം വയ്ക്കില്ലെന്ന് അലി റാഷിദ് അല്‍ നുഐമി പറഞ്ഞു. ആ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ ഇരകളാണ് ഇറാനിയന്‍ ജനത. അവരുടെ നയങ്ങള്‍ കാരണം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നവര്‍. അയല്‍ക്കാര്‍ എന്ന നിലയില്‍, ഞങ്ങള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു, അവരുടെ ക്ഷേമത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫെബ്രുവരി 28 മുതല്‍ ഇറാന് നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1400-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് ഇറാന് യുഎഇയിലെ അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമാക്കി അയച്ചത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണ്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും യുഎഇ വ്യക്തമാക്കി. തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് യുഎഇയുടെ നിലപാട്.
ഇതിനിടെ, ഖ്വെഷ്ം ദ്വീപിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് ആരോപിച്ചു. ഇത് അമേരിക്ക ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം ഇത്രയധികം രൂക്ഷമായത്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ശക്തമായ ആക്രമണം തുടരുമ്പോള്‍ തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും ഇസ്രായേല്‍ കേന്ദ്രങ്ങളെയും ഇറാന് ലക്ഷ്യമിടുന്നുണ്ട്.
തങ്ങളുടെ അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും നേരത്തെ നടന്ന ആക്രമണങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇറാന് വ്യക്തമാക്കിയിരുന്നു. അതിനു ശേഷവും തുടരുന്ന ആക്രമണങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. നിലവില്‍ യുഎഇ നേരിട്ട് ഇറാന്റെ മണ്ണില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണെങ്കിലും മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
-
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
കടലിൽ തീമഴ; ഇറാന്റെ ഡ്രോൺ കപ്പൽ തകർത്ത് യുഎസ്, ഞെട്ടിക്കുന്ന വീഡിയോ -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ്












Click it and Unblock the Notifications