ഇന്ത്യയും പാകിസ്ഥാനും അടക്കം 13 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്, പൗരന്മാർക്ക് നിര്‍ദ്ദേശവുമായി യുഎഇ
ദുബായ്: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് യുഎഇ. തങ്ങളുടെ രാജ്യത്തെ പരൗന്മാര്‍ക്ക് ഇന്ത്യ, പാകിസ്ഥാന്‍ അടക്കം 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയാണ് യുഎഇ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
യാത്രാ സീസണ്‍ ആരംഭിക്കുന്നതോടെ പൗരന്മാര്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും ദേശീയ അടിയന്തര, പ്രതിസന്ധിയും ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം നിരോധിച്ചതായി യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും (ജിസിഎഎ) വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 14 ദിവസങ്ങളില്‍ ഇന്ത്യ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കുള്ള പ്രവേശന നിരോധനം ജൂണ്‍ 23 മുതല്‍ ഒഴിവാക്കുമെന്ന് ദുബായ് ജൂണ്‍ 19 ന് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിനെതിരെ പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ഇന്ത്യയിലെ യുഎഇ നിവാസികള്‍ക്കും, ദക്ഷിണാഫ്രിക്കയില്‍ പ്രതിരോധ കുത്തിവയ്പ് നടത്തിയവര്‍ക്കും, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള നൈജീരിയക്കാര്‍ക്കും ഈ മാറ്റങ്ങള്‍ അനുവദിക്കുമെന്നാണ് അന്ന് അറിയിച്ചത്.
എന്നാല്‍ ഇന്ത്യയില്‍ യാത്ര ചെയ്തവര്‍ക്ക് യുഎഇയിലേക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ദുബായ് സര്‍ക്കാരിനോട് അഭിപ്രായം തേടിയിരിക്കുകയാണെന്നും ജിസിഎഎ പ്രതിനിധി വ്യക്തമാക്കി. അഭിപ്രായത്തിനുള്ള ഇമെയില്‍ അഭ്യര്‍ത്ഥനയോട് ദുബായിലെ മീഡിയ ഓഫീസ് ഇതുവരെ പ്രതികരിച്ചില്ല. ഇതിനിടെ ജൂലായ് 7 വരെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസ് പുനരാരംഭിക്കുന്നതിന് മുമ്പ് കൃത്യമായ യാത്രാ പ്രോട്ടോക്കോളുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications