Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യുഎഇ;വിലക്ക് 10 ദിവസത്തേക്ക്

ദുബൈയ്; ഇന്ത്യയില്‍ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ദുബായിയും. ഈ മാസം 24 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യാഗത്തിലാണു തീരുമാനം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും വിലക്ക് ബാധകമായിരിക്കും. എമിറേറ്റ്‌സും ഹ്ലൈ ദുബായിയും ഇക്കാര്യം ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.അതേസമയം സിംഗപ്പൂരും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

uae

അതേസമയം ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവ‍ർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻഒസി ഒഴിവാക്കിയിരിക്കുന്നത്.അതേ സമയം പാസ്പോർട്ടില്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്.

Recommended Video

cmsvideo
    കേരളം; സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിച്ചു: വാക്സിനേഷൻ കേന്ദ്രങ്ങൾ ഉടൻ പുനരാരംഭിക്കും

    സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+