യുഎഇകാര്‍ക്ക് ഇനി തടി കുറയ്ക്കാന്‍ കഴിയില്ല, ഗുളികകളും നിരോധിച്ചു...
ദുബായ്: ഇന്ത്യയില്‍ ബീഫല്ലേ നിരോധിക്കുന്നുള്ളൂ..യുഎഇയില്‍ തടി കുറയ്ക്കാനും സമ്മതിക്കുന്നില്ലത്രേ. തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതിനുമുന്‍പും തടി കുറയ്ക്കുന്ന പല ഗുളികകളുടെയും വില്‍പ്പന യുഎഇ നിരോധിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്യാത്ത പല ഉല്പന്നങ്ങളുമാണ് യുഎഇയില്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നത്. ഇത്തരം ഗുളികകളില്‍ അച്ചീവിംഗ് സീറോ എന്ന ഒരുതരം കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമായ ഘടകമാണ്. ശരീരത്തില്‍ ഇവ എത്തുന്നതോടെ പല രോഗങ്ങളും ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അമേരിക്കയില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളില് ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സൗദി അറേബ്യയിലും ഗുളികകള്‍ നിരോധിച്ചിരുന്നു. ഇതില്‍ ഉപയോഗിക്കുന്ന കെമിക്കല്‍സ് ബ്ലഡ് പ്രെഷര്‍, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി പല മാരക രോഗത്തിനു കാരണമാക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ നിന്നും ഇത്തരം ഉല്പന്നങ്ങള് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ഉണ്ട്. നിരോധിത ഉല്പന്നങ്ങള് യുഎഇ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത് ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങളുടെ വിവരങ്ങളൊന്നും ലേബലില്‍ രേഖപ്പെടുത്താതെയാണ്. സാമ്പത്തിക ലാഭത്തിനുവേണ്ടി തടി കുറയ്ക്കുന്ന ഇത്തരം ഉല്പന്നങ്ങള് വെബ്സൈറ്റ് വഴി പ്രചരിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications