രാത്രി യാത്രയ്ക്ക് യു എ ഇ ബെസ്റ്റ്; ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി
രാത്രി യാത്രയ്ക്ക് യു എ ഇ ബെസ്റ്റ്; ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി
അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യു എ ഇ. "ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍" സൂചികയിലാണ് യു എ ഇ ഒന്നാം സ്ഥാനം നേടിയത്.
സര്‍വേയിലൂടെ നടത്തിയ തിരഞ്ഞെടുപ്പിൽ 95 ശതമാനം പേരും യു എ ഇ യുടെ പേര് തെരഞ്ഞെടുത്തു. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമ വാഴ്ചയിലും ഉളള വിശ്വാസം അടിസ്ഥാനമാക്കി ആണ് സൂചിക തയ്യാറാക്കിയത്.

അതേസമയം, നോര്‍വേയാണ് രണ്ടാം സ്ഥാനത്ത് ഉളളത്. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം ആളുകളും നോര്‍വേയെ രണ്ടാം പട്ടികയിലേയ്ക്ക് തെരഞ്ഞെടുത്തു. എന്നാൽ , ക്രമസമാധാന സൂചികയില്‍ യു എ ഇ യെ തളളി നോര്‍വേ ഒന്നാം സ്ഥാനത്ത് എത്തി. സർവ്വേയുടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ ആണ് യു എ ഇ രണ്ടാം സ്ഥാനത്തിൽ എത്തിയത്. 93 പോയിന്റ് ആയിരുന്നു യു എ ഇ യ്ക്ക് നേടാൻ കഴിഞ്ഞത്. 94 പോയിന്റുകൾ നേടിയ നോര്‍വേ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

സമാനമായ രീതിയിൽ മറ്റൊരു സൂചിക ഒക്ടോബർ മാസം പുറത്ത് വന്നിരുന്നു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിമന്‍, പീസ്, സെക്യൂരിറ്റി സൂചിക ആയിരുന്നു അത്. ഇതിലും സൂചിക പ്രകാരം യു എ ഇ യുടെ പേര് ഒന്നാം സ്ഥാനത്ത് എത്തി. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യം എന്ന നിലയിലാണ് യു എ ഇ യെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കപ്പെട്ടത്. 98 . 5 ശതമാനം പേരാണ് യു എ ഇ യെ ഈ സൂചികയിലൂടെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നത്. സിംഗപ്പൂർ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 96 . 9 ശതമാനം ആളുകള്‍ ആണ് സിംഗപ്പൂരിനെ അനുകൂലിച്ചത്.

ഇതോടൊപ്പം മറ്റൊരു സന്തോഷ വിവരവും അബുദാബിയിൽ നിന്നും ഉണ്ടായി. കുറഞ്ഞ നിരക്കില്‍ യു എ ഇ യില്‍ നിന്നും ഇനി ഇന്ത്യയിലേക്ക് പറക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായുളള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബിയാണ് ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഇതോടെ യാത്രക്കാർ ആശ്വാസം ഉണ്ടാകുകയാണ്. ദില്ലിയിലേക്ക് നവംബര്‍ 24 മുതൽ ആണ് അബുദാബിയിൽ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.
Recommended Video

ആഴ്ചയില്‍ നാല് സര്‍വീസുകൾ ആണ് യു എ ഇ യില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ട് നടപ്പിലാക്കുന്നത്. അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും ഈ സർവ്വീസ് ഉണ്ടാകും. രാവിലെ 10:35 നാണ് വിമാനം പുറപ്പെടുന്നത്. വൈകിട്ട് 3:20 ന് തന്നെ ഈ പ്രത്യേക സർവ്വീസ് ദില്ലിയിൽ എത്തും. തിരികെ ദില്ലിയില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40 - ന് അബുദാബിയിൽ എത്തി ചേരും. ഇത്തരത്തിൽ തുടങ്ങുന്ന പുതിയ സർവ്വീസുകൾ യാത്രക്കാർ നല്ല രീതിയിൽ തന്നെ പ്രയോജനപ്പെടുത്തും. നിരവധി പേരാണ് വിമാന മാർഗ്ഗത്തെ ആശ്രയിച്ച് അബുദാബിയിൽ കഴിയുന്നത്. പുതിയ സർവ്വീസ് തുടങ്ങുന്നതിലൂടെ പെട്ടെന്ന് യാത്രക്കാർക്ക് ഇന്ത്യയിൽ എത്തി ചെരാൻ സാധിക്കും.












Click it and Unblock the Notifications