ബിഗ് ടിക്കറ്റിൽ ദേ പിന്നെയും മലയാളിക്ക് ഭാഗ്യം, അമ്പരപ്പ് !! അടിച്ചത് ലക്ഷങ്ങൾ, മറ്റ് സമ്മാനങ്ങൾ ഇങ്ങനെ
അബുദാബി: ബിഗ് ടിക്കറ്റിലൂടെ നിരവധി ഇന്ത്യൻ പ്രവാസികൾക്ക് ലക്ഷങ്ങൾ സമ്മാനം ലഭിച്ചിട്ടുണ്ട്. മലയാളികളും ഇക്കൂട്ടത്തിൽ ധാരാളമുണ്ട്. എന്തിന് ഇന്ത്യക്കാരാണെങ്കിൽ സമ്മാനം ഉറപ്പെന്ന വിശ്വാസം പോലും മറ്റ് രാജ്യക്കാർക്ക് ഇടയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്നവരുടെ എണ്ണവും കുറവല്ല കേട്ടോ.
എന്തായിലും ഈ വിശ്വാസം ഒരിക്കൽ കൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പും. ഇന്ത്യൻ പ്രവാസികളെ തേടിയാണ് ഇത്തവണയും ഭാഗ്യം എത്തിയിരിക്കുകയാണ്. ഇതിൽ മലയാളിയും ഉൾപ്പെടുന്നു.

ബിഗ് ടിക്കറ്റ് ആഴ്ച്ചതോറും നടത്തുന്ന 'ഇ-ഡ്രോ'യിലൂടെ 23 പേര്‍ക്കാണ് AED 100,000 അല്ലെങ്കിൽ AED 10,000 വീതം നേടാനാകുക.
മൂന്ന് പേരെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. ഇതിൽ ഒരാൾ ഡ്രൈവറും മറ്റൊരാൾ എച്ച് ആർ മാനേജരും മൂന്നാമത്തെയാണ് അബുദാബിയിൽ സേഫ്റ്റി ഓഫീസറുമായി ജോലി ചെയ്യുകയാണ്.
ദുബായിൽ ഉള്ള 44 കാരൻ ഷെയ്ഖ് ഫരീതിന് 100,000 ദിർഹം 22,51,067.58 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഡ്രൈവറാണ് ഫരീദ്. കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ഫരീദ് ടിക്കറ്റെടുക്കാറുണ്ട്. എന്നാൽ ഇത്തവണ സുഹൃത്തുക്കളാരും ടിക്കറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ തനിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അബുദാബി എയര്‍പോര്‍ട്ടിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്നായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തത്. തനിച്ചെടുത്ത ടിക്കറ്റിന് ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് ഫരീദ്. ടിക്കറ്റെടുക്കുന്നത് നിർത്തരുതെന്നും ആർക്ക് എപ്പോഴാണ് സമ്മാനം ലഭിക്കുകയന്ന് പറയാനാകില്ലെന്നും ഫരീദ് പറഞ്ഞു.
സമ്മാനം ലഭിച്ച മറ്റൊരാൾ മലയാളിയായ രാംദാസൻ ആണ്. കഴിഞ്ഞ 13 വർഷമായി ദുബായിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് രാംദാസൻ. മെയ് 11 നായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. ഒരുപാട് ആളുകളുടെ ജീവിതം മാറ്റിമറിച്ചതിനും അവരുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാൻ സഹായിച്ചതിനും ബിഗ് ടിക്കറ്റിനോട് നന്ദിയുണ്ടെന്ന് രാംദാസൻ പറഞ്ഞു.
അബുദാബിയിൽ സേഫ്റ്റി ഓഫീസറായ സുകേഷിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. നാട്ടിലേക്ക് വെക്കേഷന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വരുമ്പോൾ അബുദാബി എയർപോർട്ടിൽ നിന്നാണ് സപകേഷ് ടിക്കറ്റ് എടുത്ത്. ഭാര്യയാണ് ടിക്കറ്റ് തിരഞ്ഞെടുത്തതെന്നും പെൺമക്കളുടെ ഭാവിയ്ക്കായി പണം ചെലവഴിക്കുമെന്നും സുകേഷ് പറഞ്ഞു.
ബിഗ് ടിക്കറ്റ് ഡ്രോയിൽ പങ്കെടുത്ത 20 പേർക്ക് കൂടി 10,000 ദിർഹം സമ്മാനമായി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications