ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിക്ക് ഭാഗ്യം; പദ്മാവതിയമ്മക്ക് അടിച്ചത് 22 ലക്ഷം.. സമ്മാനം തൂത്തുവാരി ഇന്ത്യക്കാർ
അബുദാബി: ബിഗ് ടിക്കറ്റിലൂടെ പലപ്പോഴും വമ്പൻ സമ്മാനങ്ങൾ പ്രവാസി ഇന്ത്യക്കാരെ തേടിയെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ മലയാളികളും ധാരാളമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തെ ബിഗ് ടിക്കറ്റ് വിജയിയും മലയാളിയായിരുന്നു. 44.8 കോടി രൂപയുടെ (2 കോടി ദിർഹം) ഒന്നാം സമ്മാനം ആയിരുന്നു കൊല്ലം സ്വദേശിയായ നഴ്സിനെ തേടിയെത്തിയത്.
ഇപ്പോഴിതാ മെയ് അവസാന ആഴ്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടി ഇ ഡ്രോയിലും ഇന്ത്യക്കാരാണ് ആദ്യ മൂന്ന് സമ്മാനം നേടിയത്. മലയാളി അടക്കം മൂന്ന് പേർക്കാണ് 100,000 ദിർഹം സമ്മാനമായി ലഭിച്ചത്. കൂടാതെ ശ്രീലങ്ക, ലബനൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും വിജയിച്ചിട്ടുണ്ട്. 10,000 ദിർഹമാണ് ഇവർക്ക് ലഭിക്കുക.

മലയാളിയായ 79 കാരി പദ്മാവതിയാണ് 100,000 ദിർഹം നേടിയ വിജയികളിൽ ഒരാൾ. സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പദ്മാവതി പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് സുഹൃത്തുകൾക്കൊപ്പം ചേർന്ന് എടുക്കാറുണ്ടെന്നും ഇത്തവണ പ്രമോഷൻ തീരാൻ മിനുറ്റകൾ മാത്രം അവശേഷിക്കുമ്പോഴായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയതെന്നും പദ്മാവതി പറയുന്നു. സമ്മാനത്തുക വീടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്നും പദ്മാവതി വ്യക്തമാക്കി
യു എ ഇയിൽ ബിസിനസ് ചെയ്യുന്ന ഗൗതം ബസുവാണ് വിജയിച്ച ഇന്ത്യക്കാരനായ മറ്റൊരാൾ. 64 കാരനായ ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി യു എ ഇയിൽ ഉണ്ട്. തന്റെ ബിസിനസിന് വേണ്ടി തുക ചെലവഴിക്കുമെന്ന് ഗൗതം ബസു പറഞ്ഞു.
ദുബായിൽ അഞ്ച് വര്‍ഷമായി കഫറ്റീരിയ നടത്തുന്ന 28കാരൻ മുഹമ്മദ് ഷമീറും വലിയ തുക സമ്മാനമടിച്ചതിന്റെ സന്തോഷത്തിലാണ്. എല്ലാ മാസവും 14 സുഹൃത്തുക്കള്‍ക്കൊപ്പം ഷമീര്‍ ടിക്കറ്റെടുക്കാറുണ്ട്. സമ്മാനത്തുക എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഷമീർ പറഞ്ഞു. അതേസമയം ജൂൺ മാസം റാഫ്ൾ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിൽ മൂന്നു പേര്‍ക്കാണ് എഇഡി 100,000 ലഭിക്കുക. 20 പേര്‍ക്ക് എഇഡി 10,000 വീതവും നേടാം.
സന്തോഷം അടക്കാനാകാതെ ലൗലി
ശനിയാഴ്ച നടന്ന 252-ാം സീരീസ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലായിരുന്നു കഴിഞ്ഞാഴ്ച 2 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിയായ ലൗലി മോൾ അച്ചാമ്മയ്ക്കായിരുന്നു. മേയ് ആറാം തിയതി ബിഗ് ടിക്കറ്റ് സ്‌റ്റോറില്‍ നിന്നെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ലൗലിയെ തേടി ഭാഗ്യത്തിയത്. കൊല്ലം കലൈപുരം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമാണ് ലൗസി. അഞ്ച് പേർ ചേർന്നായിരുന്നു ലൗസിയുടെ പേരിൽ ടിക്കറ്റ് എടുത്തത്.
മലയാളിയായ അലക്സ് കുരുവിളയ്ക്കായിരുന്നു നറുക്കെടുപ്പിൽ രണ്ടാം സമ്മാനം ലഭിച്ചത്, 100,000 ദിർഹം. അതായത് ഇന്ത്യൻ തുകയായ 22.4 ലക്ഷം രൂപ. നജീബ് അബ്ദുല്ല അമ്പലത്തുവീട്ടിൽ (15.7 ലക്ഷം രൂപ), ഫിറോസ് പുതിയകോവിലകം (11.2 ലക്ഷം രൂപ) എന്നിവരാണ് വിജയിച്ച മറ്റ് മലയാളികൾ.












Click it and Unblock the Notifications