ഭാഗ്യം എന്നാല്‍ ഇതാണ്.. ആദ്യം ഒരു കിലോ സ്വര്‍ണം, പിന്നെ റേഞ്ച് റോവര്‍ കാറും; കോളടിച്ച് ഇന്ത്യന്‍ പ്രവാസി
സമ്മാനമായി ലഭിച്ച റേഞ്ച് റോവര്‍ വില്‍ക്കാനാണ് സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വര്‍ണം മകള്‍കക്കായി കരുതി വെക്കുകയും ചെയ്യും

അബുദാബി: യു എ ഇയിലെ ബിഗ് ടിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം തേടിയെത്തിയത് പ്രവാസികളെയാണ്. അതില്‍ തന്നെ ഇന്ത്യന്‍ പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ടിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വമായ ഒരു നേട്ടം പ്രവാസിയെ തേടി എത്തിയിരിക്കുകയാണ്. അതും ഇന്ത്യന്‍ പ്രവാസിക്കാണ് എന്നതാണ് ചരിത്രമായിരിക്കുന്നത്.
ഇതാദ്യമായി ബിഗ് ടിക്കറ്റിലെ തുടരെയുള്ള ഭാഗ്യം രണ്ട് തവണ ഇന്ത്യന്‍ പ്രവാസിക്ക് ലഭിച്ചിരിക്കുകയാണ്. ഖത്തറിലെ ഇന്ത്യന്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍ ആണ് ഈ അപൂര്‍വ ഭാഗ്യത്തിനുടമ. ബിഗ് ടിക്കറ്റിലെ ഡിസംബറിലെയും ഫെബ്രുവരിയിലേയും പ്രതിവാര നറുക്കെടുപ്പില്‍ ആണ് സുമന്‍ മുത്തയ്യ നാടാര്‍ രാഘവനെ തേടി അപൂര്‍വ ഭാഗ്യം എത്തിയിരിക്കുന്നത്.

ഒരു കിലോ സ്വര്‍ണം, റേഞ്ച് റോവര്‍ കാര്‍
ഡിസംബറില്‍ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വര്‍ണം സുമന്‍ മുത്തയ്യ നാടാര്‍ രാഘവന് ലഭിച്ചിരുന്നു. ഇതിന് ശേഷം ഫെബ്രുവരി മാസത്തെ ഡ്രീം കാര്‍ റാഫിള്‍ നറുക്കെടുപ്പില്‍ സുമന്‍ മുത്തയ്യ നാടാര്‍ രാഘവനെ തേടി ആഡംബര വാഹനമായ റേഞ്ച് റോവര്‍ ആണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ ആയി സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.

റേഞ്ച് റോവര്‍ വില്‍ക്കാന്‍ തയ്യാര്‍
ഇത്തരത്തില്‍ ഭാഗ്യം തന്നെ തേടിയെത്തും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല എന്ന് സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍ ബിഗ് ടിക്കറ്റിന്റെ പ്രതിനിധികളോട് പറഞ്ഞു. മകളുടെ ഭാവിക്കായി സ്വര്‍ണം നിക്ഷേപിക്കാനാണ് സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്റെ തീരുമാനം. അതേസമയം സ്വപ്‌ന വാഹനം സ്വന്തമായെങ്കിലും റേഞ്ച് റോവര്‍ വില്‍ക്കാനും അത് വഴി കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കാനുമാണ് സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍ തീരുമാനിച്ചിരിക്കുന്നത്.

ലക്ഷ്യം 15 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ്
രണ്ട് തവണ ഭാഗ്യം കടാക്ഷിച്ചതിനാല്‍ ബിഗ് ടിക്കറ്റിന്റെ ഗ്രാന്റ് പ്രൈസിനായി താന്‍ തിരഞ്ഞെടുക്കപ്പെടും എന്ന ഉറച്ച പ്രതീക്ഷയിലാണ് സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍. എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നത് തുടരും എന്നും സുമന്‍ മുത്തയ്യ നാടാര്‍ രാഘവന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ മാര്‍ച്ച് മാസത്തെ നറുക്കെടുപ്പിന് ഫെബ്രുവരി 28 വരെ ഓണ്‍ലൈനായോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും ഇന്‍-സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം.

സമ്മാനങ്ങള്‍ ഇങ്ങനെ
ബിഗ് ടിക്കറ്റില്‍ 15 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസിന് പുറമേ, രണ്ടാം സമ്മാനമായ 1 മില്യണ്‍ ദിര്‍ഹവും മൂന്നാം സമ്മാനമായ 100,000 ദിര്‍ഹവും നാലാം സമ്മാനം 50,000 ദിര്‍ഹവും ആണ് വിജയികളെ കാത്തിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കാം.












Click it and Unblock the Notifications