Get Updates
Get notified of breaking news, exclusive insights, and must-see stories!

30 പേര്‍ അടങ്ങിയ യുഎഎ ചരക്കുകപ്പല്‍ ഇറാന്‍ തീരത്തിന് സമീപം മുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദുബായ്: യുഎഇ ചരക്കുകപ്പല്‍ ഇറാന്‍ തീരത്തിന് 30 മൈല്‍ അകലെ വെച്ച് മുങ്ങി. കപ്പല്‍ ഇറാനിലെ ആയത്തുള്ള തുറമുഖത്തിന് സമീപത്ത് വെച്ചാണ് ദുരന്തമുണ്ടായത്. സലീം അല്‍ മക്രാനി കാര്‍ഗോ കമ്പനിയുടെ കപ്പലാണ് മുങ്ങിയത്. ഇവരുടെ അല്‍ സാല്‍മി 6 എന്ന കപ്പലാണ് മുങ്ങിയതെന്ന് കമ്പനി അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കപ്പലിലുണ്ടായിരുന്ന 16 പേരെ രക്ഷിച്ചതായി അല്‍ മക്രാനി കമ്പനി പറഞ്ഞു. പതിനൊന്ന് പേര്‍ ലൈഫ് റാഫ്റ്റില്‍ ഇടംപിടിച്ചതിലൂടെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സമീപത്ത് തന്നെ ടാങ്കറിലൂടെ മറ്റൊരാളും രക്ഷപ്പെട്ടു. അതേസമയം വെള്ളത്തില്‍ ഇപ്പോള്‍ രണ്ട് പേര്‍ ഉണ്ടെന്നും, ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

1

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലേക്ക് കാറുകളുമായി പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ ഇന്ത്യക്കാരുമുണ്ടായിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായെന്നും ഇതാണ് അപകടത്തിന് കാരണമെന്നും കപ്പലിലെ ക്യാപ്റ്റന്‍ നിസാര്‍ ഖദൗറ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പുറമേ പാകിസ്താന്‍, സുഡാന്‍, ഉഗാണ്ട, താന്‍സാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും കപ്പലില്‍ ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ കടലിടുക്ക് പ്രധാനപ്പെട്ട കപ്പല്‍ ഗതാഗത മേഖലയാണ്. ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് വിരളമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+