കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിപ്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തീ കൊളുത്തിയപ്പോൾ ചിപ്സും കത്തി! മാരക രാസവസ്തുക്കളെന്ന് പ്രചരണം

ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നതിന്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ ആരംഭിച്ചത്.

  • By Desk
Google Oneindia Malayalam News

ദുബായ്: നമുക്കിടയിൽ ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രായഭേദമന്യേ എല്ലാവരും ഇടയ്ക്കിടെ കൊറിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണിത്. എന്നാൽ നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സിന് തീ പിടിച്ചാലോ? ചിപ്സിന് തീകൊളുത്തിയാൽ അത് കത്തുമോ? ചോദ്യം മനസിലായില്ലല്ലേ. എന്നാൽ യുഎഇയിലെ സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി ഇക്കാര്യങ്ങളാണ് പ്രധാനചർച്ചാവിഷയം.

കുളിസീൻ പകർത്തുന്നത് ഹോബി! ശനിയാഴ്ച രാത്രിയും ആർഎസ്എസ് നേതാവ് കുളിമുറിക്ക് അരികിലെത്തി, പക്ഷേ...കുളിസീൻ പകർത്തുന്നത് ഹോബി! ശനിയാഴ്ച രാത്രിയും ആർഎസ്എസ് നേതാവ് കുളിമുറിക്ക് അരികിലെത്തി, പക്ഷേ...

ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...

ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നതിന്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ ആരംഭിച്ചത്. നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സിൽ വൻതോതിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നും അതിനാലാണ് ചിപ്സിന് തീ കൊളുത്തിയപ്പോൾ അത് കത്താനിടയായതെന്നുമാണ് വീഡിയോക്കൊപ്പം പ്രചരിക്കുന്ന സന്ദേശം.

ആരോഗ്യപ്രശ്നങ്ങൾ...

ആരോഗ്യപ്രശ്നങ്ങൾ...

ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നതിന്റെ വീഡിയോയും, ചിപ്സ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന സന്ദേശവുമാണ് യുഎഇയിലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിപ്സിൽ രാസവസ്തുക്കൾ ചേർക്കുന്നതിനാലാണ് ചിപ്സ് കത്തുന്നതെന്നും ചിലർ പ്രചരിപ്പിച്ചു. ഭക്ഷണസംബന്ധമായ വിഷയമായതിനാൽ ചിപ്സ് കത്തുന്ന വീഡിയോ ദിവസങ്ങൾക്കകം സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാവിഷയമായി മാറി.

ദുബായ് ഫുഡ് സേഫ്റ്റി...

ദുബായ് ഫുഡ് സേഫ്റ്റി...

ചിപ്സ് കത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദുബായ് മുനിസിപ്പാലിറ്റിയിലെ ഫുഡ് സേഫ്റ്റി വിഭാഗത്തിനാണ് തിരക്കേറിയത്. വീഡിയോ കണ്ട നിരവധിപേരാണ് ഇതുസംബന്ധിച്ച് വിവരം ആരായാൻ ഫുഡ് സേഫ്റ്റി വിഭാഗത്തെ ബന്ധപ്പെട്ടത്. എന്നാൽ വീഡിയോയിൽ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും, ഇത് സാധാരണ പ്രക്രിയ മാത്രമാണെന്നും ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു.

എല്ലാം നിഷേധിച്ചു...

എല്ലാം നിഷേധിച്ചു...

സോഷ്യൽ മീഡിയയിൽ ചിപ്സ് കത്തുന്ന വീഡിയോ പ്രചരിച്ചതോടെ ദുബായ് മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. സംഭവം സാധാരണ പ്രക്രിയയാണെന്നും, ആശങ്കപ്പെടാനില്ലെന്നുമാണ് പരിശോധനയ്ക്ക് ശേഷം ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചത്. ഇത്തരം വ്യാജ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രചരിപ്പിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റിയും ആവശ്യപ്പെട്ടു.

കത്തും...

കത്തും...

കാർബോ ഹൈഡ്രോക്സൈഡ്, എണ്ണ, ഉപ്പ് കലർന്ന ഭക്ഷണം എന്നിവ ചേർത്ത വസ്തുവിന് തീ കൊളുത്തിയാൽ അത് കത്തുന്നത് സാധാരണയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദുബായിൽ ഭക്ഷണപദാർത്ഥങ്ങളുടെ സുരക്ഷയിൽ എന്നും കർശന നടപടികൾ സ്വീകരിക്കാറുണ്ട്. അതിനാൽ ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവർത്തനവും ദുബായിൽ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംശയമുണ്ടെങ്കിൽ...

സംശയമുണ്ടെങ്കിൽ...

ഇത്തരം വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ദുബായ് മുനിസിപ്പാലിറ്റി, ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഫുഡ് സേഫ്റ്റി വിഭാഗത്തെ സമീപിക്കാമെന്നും അറിയിച്ചു. ഇതോടൊപ്പം വിപണിയിലുള്ള എല്ലാ ചിപ്സുകളുടെയും സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English summary
uae;chips burning video spreads in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X