കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് കാണിച്ച് നാട്ടിലേക്ക് മുങ്ങാമെന്ന് കരുതേണ്ട; യുഎഇ കോടതി വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും

Google Oneindia Malayalam News

Recommended Video

cmsvideo
UAE civil court verdicts can be executed in India | Oneindia Malayalam

ദില്ലി: യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ചരിത്രപ്രരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. യുഎഇ കോടതി വിധിയിക്കുന്ന വിധികള്‍ ഇന്ത്യയിലും നടപ്പിലാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ് ഇനി മുതല്‍ ഇന്ത്യയിലും നടപ്പിലാക്കുക.

കോണ്‍ഗ്രസും ദളും ഒന്നിച്ചപ്പോള്‍ ബിജെപി ഔട്ട്; മൈസൂര്‍ കോര്‍പ്പറേഷന് ആദ്യ മുസ്ലിം വനിതാ മേയര്‍കോണ്‍ഗ്രസും ദളും ഒന്നിച്ചപ്പോള്‍ ബിജെപി ഔട്ട്; മൈസൂര്‍ കോര്‍പ്പറേഷന് ആദ്യ മുസ്ലിം വനിതാ മേയര്‍

വിജ്ഞാപനം വന്നതോടെ യുഎഎയില്‍ പണമിടപാട് കേസുകളില്‍ ഉള്‍പ്പെട്ട് പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യുഎഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടിലും നടപ്പിലാകും. വിശദാംശങ്ങള്‍ ഇങ്ങനെ..

ഈ കോടതികള്‍

ഈ കോടതികള്‍

അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി, ഷാര്‍ജ, അജ്മാന്‍, ഉമല്‍ഖുവെയിന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, അപ്പീല്‍ കോടതികള്‍, അബുദാബി സിവില്‍ കോടതി, ദുബായിലെ കോടതികള്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.

ജില്ലാ കോടതികളുടെ വിധി

ജില്ലാ കോടതികളുടെ വിധി

റാസല്‍ ഖൈമ കോടതി, ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ കോടതികളും സിവില്‍ കേസില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കും. യുഎഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക

 നാട്ടിലേക്ക് മുങ്ങുന്നവരേയും

നാട്ടിലേക്ക് മുങ്ങുന്നവരേയും

ഐപിസി 44 എ വകുപ്പിലെ വിശദീകരണം ഒന്ന് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യുഎഇയിലെ വിവിധ കോടതികളെ പരസ്പരം വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെയും വ്യവഹാരങ്ങല്‍ നടത്തി നാട്ടിലേക്ക് മുങ്ങുന്നവരേയും ഇന്ത്യയില്‍ നിന്ന് തന്നെ കണ്ടെത്തി ശിക്ഷിക്കാന്‍ വഴിയൊരുങ്ങും.

യുഎഇ ഉള്‍പ്പെട്ടിരുന്നില്ല

യുഎഇ ഉള്‍പ്പെട്ടിരുന്നില്ല

ഇന്ത്യയില്‍ കോടതി വിധികള്‍ നടപ്പാക്കപ്പെടുന്ന വിദേശരാജ്യങ്ങളുടെ പട്ടികയില്‍ ഇതുവരെ യുഎഇ ഉള്‍പ്പെട്ടിരുന്നില്ല. 2008 നും 2012 നും ഇടയിൽ നിരവധി ആളുകളാണ് യുഎഇയിലെ ബാങ്കുകളിൽ നിന്ന് ദശലക്ഷളുമായി സ്വന്തം രാജ്യത്തേക്ക് കടന്നിട്ടുള്ളത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

വധശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞാൽ, കുറ്റവാളികൾ അവരുടെ ഭൂമിയും മറ്റ് സ്ഥാവര വസ്‌തുക്കളും കണ്ട്കെട്ടാന്‍ നിര്‍ബന്ധിതരാകും. യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പയെടുത്ത് ഇന്ത്യയിലേക്ക് കടന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 ബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണം ബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണം

വേര്‍തിരിവ് പാടില്ല; എല്ലാ അഫ്ഗാനിസ്ഥാനികളേയും ഇന്ത്യ തുല്യമായി പരിഗണിക്കണമെന്ന് ഹമീദ് കര്‍സായിവേര്‍തിരിവ് പാടില്ല; എല്ലാ അഫ്ഗാനിസ്ഥാനികളേയും ഇന്ത്യ തുല്യമായി പരിഗണിക്കണമെന്ന് ഹമീദ് കര്‍സായി

English summary
uae civil court verdicts can be executed in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X