ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്ക് നേരിട്ട് മടങ്ങാനാവില്ല: നിലപാട് വ്യക്തമാക്കി യുഎഇ
ദുബായ്: യുഎഇയിലേക്ക് പോകുന്നതിന് പ്രവാസികൾക്ക് ഉണ്ടായിരുന്ന യാത്രാ തടസ്സത്തിന് താൽക്കാലിക പരിഹാരമായെങ്കിലും വിലക്ക് പൂർണ്ണമായി നീങ്ങിയിട്ടില്ല. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസവിസയുണ്ടെങ്കിൽ യുഎഇയിലേക്ക് മടങ്ങിയെത്താമെന്നായിരുന്നു യുഎഇ കഴിഞ്ഞ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പ്. എന്നാൽ യുഎഇയിൽ വെച്ച് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമാണ് ഇപ്പോൾ തിരിച്ചുപോകാൻ അനുമതി ലഭിച്ചിട്ടുള്ളത്.
യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചിട്ടുള്ളവരെ അടുത്ത ഘട്ടത്തിൽ മാത്രമാണ് പരിഗണിക്കുകയുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. യുഎഇ ദുരന്ത നിവാരണ സമിതി പുറത്തിറക്കിയ ഉത്തരവിൽ ഇത് സംബന്ധിച്ച അവ്യക്തത ഉണ്ടായിരുന്നു. എന്നാൽ വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിലാണ് യുഎഇ അധികൃതർ ഇക്കാര്യം കൂടുതൽ വിശദീകരിച്ചിട്ടുള്ളത്. ഇതോടെ യുഎഇയിൽ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യുഎഇ താമസ വിസയുള്ളവർക്കാണ് രാജ്യത്തേക്ക് മടങ്ങിപ്പോകാൻ കഴിയുകയെന്ന് വ്യക്തമായിട്ടുണ്ട്. ആഗസ്റ്റ് അഞ്ച് മുതൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാൻ സാധിക്കും. രണ്ടാത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരായിരിക്കണമെന്നും നിർദേശമുണ്ട്.

അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം
നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ എന്നിവരടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും സർവ്വകലാശാലകൾ, രാജ്യത്തെ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ ജോലിയുള്ളവർ, വിദ്യാർത്ഥികൾ, മാനുഷിക പരിഗണന ലഭിക്കേണ്ട സാധുവായ വിസയുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ മാസം അഞ്ച് മുതൽ യുഎഇയിലേക്ക് മടങ്ങിയെത്താം. ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ സംബന്ധിച്ച ചട്ടം നിർബന്ധമല്ലെന്നും യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രാ വിലക്കിൽ ഇളവ് നൽകിയതോടെ യുഎഇയിയിലെ പ്രമുഖ വിമാന കമമ്പനികളായ ഇത്തിഹാദും എമിറേറ്റ്സും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച് ആഗസ്റ്റ് നാലിന് രാത്രിയോടെ വ്യക്തത കൈവരുമെന്നാണ് വിവരം. എന്നാൽ ഇന്ത്യയിലെ മറ്റ് സ്വകാര്യ വിമാന കമ്പനികളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ത്യയ്ക്ക് പുറമേ, നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, നെജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്കാണ് യുഎഇ കഴിഞ്ഞ ദിവസം നീക്കിയത്.
Recommended Video
യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർ കൈവശം കരുതണം. യുഎഇയിൽ എത്തിയ ശേഷം പിസിആർ പരിശോധനയ്ക്ക് വിധേയമാകുകയും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുകയും വേണമെന്നാണ് പുതിയ ചട്ടം. ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ടന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ വെബ്‌സൈറ്റിൽ അപേക്ഷ സമര്‍പ്പിക്കുന്നതോടെ യാത്രക്കുള്ള അനുമതി ലഭിക്കുകയും ചെയ്യും.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications