ദുബായില്‍ ശൈത്യം തുടരുന്നു, മഴയ്ക്ക് സാധ്യത
ദുബായ്: യുഐഇയിലെ ശൈത്യം തുടരുകയാണ്. ഞായാറാഴ്ച മോശം കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്. മഴയ്ക്ക് സാധ്യതയുണ്ടെന്നു കലാവസ്ഥ നിരീക്ഷണ കേന്ദ്രം
അധികൃതര്‍ അറിയിച്ചു. വടക്ക് ഭാഗത്താണ് കാലാവസ്ഥ കൂടുതല്‍ മോശമാകുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ഉള്‍പ്രദേശങ്ങളില്‍ താപനില എട്ട് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
കുറച്ചു ദിവസങ്ങളായി കനത്ത മൂടല്‍ മഞ്ഞ് രേഖപ്പെടുത്തിയ യുഎഇയില്‍ മൂന്നു ദിവസം കൂടി ശൈത്യം തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുലര്‍ച്ചെ വാഹനം ഓടിക്കുന്നവര്‍ക്ക് മൂടല്‍ മഞ്ഞ് കാരണം റോഡ് കാഴ്ച കുറവാണ്. ഇത് പല അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വേഗത കുറയ്ക്കണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കുന്നു. വൈകുന്നേരങ്ങളില്‍ മഞ്ഞുവീഴ്ച കൂടുന്നതുകൊണ്ടു ഇനിയുള്ള മൂന്നു ദിവസം കടല്‍ക്കാഴ്ചകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഞായറാഴ്ച കനത്ത മൂടല്‍ മഞ്ഞാണ് വടക്ക് ഭാഗത്ത് രേഖപ്പെടുത്തുന്നത്. ചെറിയ രീതിയിലുള്ള മഴയ്ക്കുള്ള സാധ്യതയും കാണുന്നു. ഇതിനേക്കാളും മോശം കാലാവസ്ഥയായിരിക്കും തിങ്കളാഴ്ചയെന്നും അപകട സാധ്യത കുറയ്ക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications