കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ യുദ്ധവിമാനങ്ങള്‍ യാത്രാതടസ്സം സൃഷ്ടിക്കുന്നതിനെതിരേ യുഎഇ പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

അബൂദബി: യുഎഇയുടെ സിവിലിയന്‍ വിമാനങ്ങളുടെ യാത്രാപഥത്തില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് യുഎഇ അധികൃതര്‍ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പരാതി സമര്‍പ്പിച്ചത്. ചിക്കാഗോ കണ്‍വെന്‍ഷന്റെ 54 വകുപ്പ് പ്രകാരമാണ് സംഘടനയ്ക്ക് പരാതി നല്‍കിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയരക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി അറിയിച്ചു. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയിലെ അംഗരാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ് വകുപ്പ് 54.

uae

യുഎഇ യാത്രാ വിമാനങ്ങള്‍ക്കെതിരേ ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ അക്രമണോല്‍സുക സമീപനം അന്താരാഷ്ട്ര മര്യാദകളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും സിവില്‍ ഏവിയേഷന്‍ രംഗത്തിന് തന്നെ അത് ഭീഷണിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ഈ പ്രകോപനങ്ങള്‍ ന്യായീകരിക്കാനാവാത്തതാണ്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന കാര്യമാണിതെന്നും അല്‍ സുവൈദി അറിയിച്ചു. യു.എ.ഇ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടന നിയോഗിക്കും.

കഴിഞ്ഞയാഴ്ചയാണ് യുഎഇ യാത്രാ വിമാനങ്ങളെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. പതിവ് വിമാനസര്‍വീസുകള്‍ നടത്തുകയായിരുന്ന യുഎഇ വിമാനങ്ങള്‍ക്കു നേരെയായിരുന്നു ഖത്തറിന്റെ നടപടി. കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അതേസമയം, ഖത്തറിന്റെ വ്യോമാതിര്‍ത്തിക്കകത്ത് പ്രവേശിക്കുന്ന വിമാനങ്ങളെയാണ് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ നേരിട്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് ഖത്തറിന്റെ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്ന സൗദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നിരോധിച്ചിരുന്നു.

തുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ വേണ്ടിയിരുന്നില്ലെന്ന് ഇസ്രായേല്‍ മന്ത്രിതുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ വേണ്ടിയിരുന്നില്ലെന്ന് ഇസ്രായേല്‍ മന്ത്രി

English summary
The UAE has filed a formal complaint with the International Civil Aviation Organisation (ICAO) following repeated incidents where Qatari fighter jets intercepted Emirati civilian aircraft during regular, scheduled flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X