Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ച് യുഎഇ; കര്‍ശന നിയന്ത്രണങ്ങളും, പുതിയ വിവരങ്ങള്‍ ഇങ്ങനെ

അബുദാബി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ യുഎഇ തുടങ്ങിയതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രെി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്.

uae

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വിസകള്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന ഉള്‍പ്പടെയുള്ള എല്ലാം പാലി്ചായിരിക്കും വിദേശികളെ ജോലിക്കായി എത്തനാവൂ. ആവശ്യമുള്ളവര്‍ക്ക് യുഎഇയില്‍ എത്തിയതിന് ശേഷം നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഏത് രാജ്യത്ത് നിന്നും യുഎഇയിലേക്ക് മടങ്ങിവരാം. സര്‍ക്കാര്‍ മേഖലയുള്‍പ്പടെ എല്ലാ മേഖലയിലുള്ളവര്‍ക്കും ഇങ്ങനെ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള അനുമതി ലഭിക്കും. അതേസമയം, യുഎഇയില്‍ കഴിഞ്ഞ ദിവസം 1041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇന്നലെ 1001 പേര്‍ക്ക് രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

യുഎഇയില്‍ ഇതുവരെ 10.1 ദശലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഫലം ഗുണകരമാണെന്നും എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 99,733 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ രോഗം ബാധിച്ചത്. ആകെ 429 പേരാണ് ഇവിടെ നിന്ന് മരിച്ചത്. 89,410 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 10,220,534 പരിശോധനകളാണ് ആകെ രാജ്യത്ത് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+