കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ച് യുഎഇ; കര്‍ശന നിയന്ത്രണങ്ങളും, പുതിയ വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

അബുദാബി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ യുഎഇ തുടങ്ങിയതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രെി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്.

uae

വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്;പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്;പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വിസകള്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന ഉള്‍പ്പടെയുള്ള എല്ലാം പാലി്ചായിരിക്കും വിദേശികളെ ജോലിക്കായി എത്തനാവൂ. ആവശ്യമുള്ളവര്‍ക്ക് യുഎഇയില്‍ എത്തിയതിന് ശേഷം നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ആസാദടക്കം 400 പേര്‍ക്കെതിരെ കേസ്ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ആസാദടക്കം 400 പേര്‍ക്കെതിരെ കേസ്

അതേസമയം, സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഏത് രാജ്യത്ത് നിന്നും യുഎഇയിലേക്ക് മടങ്ങിവരാം. സര്‍ക്കാര്‍ മേഖലയുള്‍പ്പടെ എല്ലാ മേഖലയിലുള്ളവര്‍ക്കും ഇങ്ങനെ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള അനുമതി ലഭിക്കും. അതേസമയം, യുഎഇയില്‍ കഴിഞ്ഞ ദിവസം 1041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇന്നലെ 1001 പേര്‍ക്ക് രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

ബംഗാളിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ തൃണമൂലെന്ന് ആരോപണം; ബന്ദിന് ആഹ്വാനംബംഗാളിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ തൃണമൂലെന്ന് ആരോപണം; ബന്ദിന് ആഹ്വാനം

യുഎഇയില്‍ ഇതുവരെ 10.1 ദശലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഫലം ഗുണകരമാണെന്നും എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 99,733 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ രോഗം ബാധിച്ചത്. ആകെ 429 പേരാണ് ഇവിടെ നിന്ന് മരിച്ചത്. 89,410 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 10,220,534 പരിശോധനകളാണ് ആകെ രാജ്യത്ത് നടത്തിയത്.

കൊവിഡ് പ്രവർത്തനങ്ങൾക്ക് സിഎംആർഎഫിൽ നിന്ന് ചെലവാക്കിയത് 472 കോടി, കണക്ക് പുറത്തുവിട്ട് ഒഡിഷ സർക്കാർകൊവിഡ് പ്രവർത്തനങ്ങൾക്ക് സിഎംആർഎഫിൽ നിന്ന് ചെലവാക്കിയത് 472 കോടി, കണക്ക് പുറത്തുവിട്ട് ഒഡിഷ സർക്കാർ

ഇന്ത്യയില്‍ 66 ലക്ഷം കടന്ന് കൊവിഡ്; 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കൊവിഡ്ഇന്ത്യയില്‍ 66 ലക്ഷം കടന്ന് കൊവിഡ്; 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കൊവിഡ്

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
UAE Covid 19 Update: Work visas partially issued in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X