കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് താൽപര്യം; ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ചു; കൈയാങ്കളിയ്ക്കൊടുവിൽ ഭാര്യയ്ക്ക് കുരുക്ക്

വിവാഹത്തിന് താൽപര്യം; ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ചു; കൈയാങ്കളിയ്ക്കൊടുവിൽ ഭാര്യയ്ക്ക് കുരുക്ക്

Google Oneindia Malayalam News

അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച് യുവതി. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. വിഷയത്തിൽ യുവതിയും ഭർത്താവും തമ്മിൽ പരസ്പരം നിരവധി തവണ ബഹളം നടന്നിരുന്നു. യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കൈവിരലുകള്‍ ഒടിച്ചത്.

സംഭവത്തിന് പിന്നാലെ യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാട് കടത്തണം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

മറ്റൊരു വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം ഭാര്യ അംഗീകരിച്ചില്ല. പകരം തന്നെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പൊലീസിന് മൊഴി നൽകി. തര്‍ക്കം തുടർന്ന് യുവതി ഭര്‍ത്താവിന്റെ കൈ വിരലുകള്‍ പിടിച്ച് ശക്തിയായി തിരിക്കുകയായിരുന്നു. ഇത് വിരലുകളിലെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കി.

UAE

24 വയസ്സാണ് ഭര്‍ത്താവിന് ഉളളത്. ദമ്പതികള്‍ക്ക് ഇടയിൽ ഉണ്ടായ തര്‍ക്കം കൈയാങ്കളിൽ എത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭര്‍ത്താവ് ആദ്യം ഭാര്യയുടെ കരണത്ത് അടിച്ചു. ഇതേ തുടര്‍ന്ന് അവരുടെ കേള്‍വി ശക്തിക്ക് രണ്ട് ശതമാനം കുറവുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് തന്നെ അത്ഭുതപ്പെടുത്തി എന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. യു എ ഇ യിലെ മാധ്യമമായ ഖലീജ് ടൈംസാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

അതേ സമയം, ജോ​ലി ന​ൽ​കാ​മെ​ന്ന്​ വാ​ഗ്ദാ​നം ന​ൽ​കി 60 ഓ​ളം പേ​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. മു​റ​ഖ​ബാ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി, സൂ​പ്പ​ർ​വൈ​സ​ർ ജോ​ലി​ക​ൾ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ്​ ഇ​വ​രെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ യു.​എ.​ഇ​യി​ൽ എ​ത്തി​ച്ച​ത്. ഒ​രു​ മാ​സം ​ആ​യി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

ഇ​തി​നി​ട​യി​ൽ സ്ഥാ​പ​ന ഉ​ട​മ മു​ങ്ങു​ക​യും ചെ​യ്തു. ഓ​ൺ​ലൈ​നി​ൽ പ​ര​സ്യം ക​ണ്ടാ​ണ്​ ഇ​വ​ർ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ച​ത്. യോ​ഗ്യ​ത​യോ മു​ൻ​പ​രി​ച​യ​മോ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും ജോ​ലി ന​ൽ​കു​ക എ​ന്നു​മാ​യി​രു​ന്നു അ​റി​യി​പ്പ്. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്​ 2200 ദി​ർ​ഹ​വും സൂ​പ്പ​ർ​വൈ​സ​ർ​ക്ക്​ 4000 ദി​ർ​ഹ​വു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. ദേ​ര​യി​ലെ ഓ​ഫി​സി​ലേ​ക്ക്​ ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി​യെ​ങ്കി​ലും അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നാ​യി പ​ണം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​ർ 1800 ദി​ർ​ഹ​വും സൂ​പ്പ​ർ​വൈ​സ​ർ ജോ​ലി​ക്കാ​ർ 3000 ദി​ർ​ഹ​വും ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​ത്​ ന​ൽ​കി​യ​ശേ​ഷം ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ദേ​ര​യി​ലെ ഓ​ഫി​സി​ലെ​ത്തി​യ ഇ​വ​ർ ക​ണ്ട​ത്​ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഓ​ഫി​സാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​​ തു​റ​ന്ന ഓ​ഫി​സി‍െൻറ ലൈ​സ​ൻ​സി​ങ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തി​ന്​ മൂ​ന്നു​ ദി​വ​സം മു​മ്പ്​​ സ്ഥാ​പ​ന ഉ​ട​മ രാ​ജ്യം​വി​ട്ട​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്​​തെ​ങ്കി​ലും ഉ​ട​മ​യെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​യി​ല്ലെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. ​പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

അബുദാബിയിൽ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ. അബുദാബി പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കീഴ്‍കോടതി വധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചയ്ക്കുകയായിരുന്നു.

English summary
UAE criminal court sentences Abu Dhabi woman for breaking on husband fingers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X