ഗള്‍ഫില്‍ മഞ്ഞുരുക്കം; യുഎഇ കിരീടവകാശി സൗദിയില്‍... എണ്ണയില്‍ വഴുതി വീഴാതെ ബന്ധം
റിയാദ്: എണ്ണ ഉല്‍പ്പാദന വിഷയത്തില്‍ സൗദി അറേബ്യയും യുഎഇയും തമ്മില്‍ കൊമ്പുകോര്‍ത്തത് അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുരാജ്യങ്ങളും വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് തര്‍ക്കം മൂത്തത്. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഒപെക് പ്ലസ് രാജ്യങ്ങള്‍ ധാരണയിലെത്തിയതോടെ ആഗോള എണ്ണ വിപണിയിലെ തര്‍ക്കം താല്‍ക്കാലികമായി അവസാനിച്ചു. ഇതിന് പിന്നാലെയാണ് യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സൗദിയിലെത്തിയത്.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തി. തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തമാകുന്നത് ഉപകരരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാമെന്ന കരാറില്‍ സൗദിയും യുഎഇയും ധാരണയിലെത്തിയത് ഞായറാഴ്ചയാണ്. വൈകാതെ ഒപെക് പ്ലസ് രാജ്യങ്ങളും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് ഏകനിലപാടെടുത്തു.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
റിയാദിലെത്തിയ ഉടനെ സൗദി കിരീടവകാശിയുമായി മുഹമ്മദ് ബിന്‍ സാദിയ് അല്‍ നഹ്യാന്‍ ചര്‍ച്ച നടത്തി. ഐക്യവും സഹകരണവും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂട്ടിച്ചേര്‍ത്തു.
സൗദിയും യുഎഇയും തമ്മില്‍ ഗള്‍ഫില്‍ പരോക്ഷമായ മല്‍സരം നടക്കുന്നു എന്നാണ് പശ്ചമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ ചെറു രാജ്യങ്ങളുടെ നീക്കം സൗദി അറേബ്യയ്ക്ക് വെല്ലുവിളിയാകുന്നു എന്നാണ് വിലയിരുത്തല്‍. വ്യവസായം, വ്യാപാരം, ടൂറിസം എന്നീ മേഖലകളിലെല്ലാം യുഎഇയും ഖത്തറും നടത്തുന്ന മുന്നേറ്റം സൗദിയ്ക്ക് വെല്ലുവിളിയാണ്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications