യുഎഇയിൽ ചൂട് കൂടുന്നു ; പകൽ സമയം താപനില 40 ഡിഗ്രി വരെ ഉയരും
അബുദാബി: യുഎഇയില്‍ രാവിലെ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തുടനീളം തെളിഞ്ഞ കാലവസ്ഥയായിരിക്കുമെന്നും 34 മുതല്‍ 40 വരെയായിരിക്കും വിവിധ പ്രദേശങ്ങളിലെ പരമാവധി താപനിലയെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. ഇന്ന് കുറഞ്ഞ താപനില 18നും 24നും ഇടയിലായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കി. അടുത്ത ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും രാത്രി അന്തരീക്ഷ ആര്‍ദ്രത കൂടുതലുമായിരിക്കും.
അതേ സമയം രാജ്യത്ത് ചൂട് കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അബുദാബി പൊലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്. പ്രധാനമായും അഞ്ച് നിർദേശങ്ങളാണ് പൊലീസ് മുന്നോട്ട് വച്ചിട്ടുള്ളത്. വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ സാധാരണമാണ്. വാഹനം ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പൊലീസ് പറയുന്നു.

ഇന്ധനങ്ങൾ, ദ്രാവകങ്ങൾ, എണ്ണകൾ, ഉരുകിയൊലിച്ച് തീപിടിക്കുന്ന റബ്ബർ, പ്ലാസ്റ്റിക് ഉപകരണങ്ങൾ തുടങ്ങിയവ വാഹനങ്ങൾക്ക് ഉള്ളിൽ സൂക്ഷിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നവയാണ്. വാഹനം സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതും പ്രതികൂലമായി ബാധിക്കും. കൃത്യമായി സ്ഥാപിക്കാത്ത യന്ത്രഭാഗങ്ങള്‍ ഉരഞ്ഞും തീപിടുത്തമുണ്ടാവാന്‍ സാധ്യതയുണ്ട്. അനുമതിയില്ലാത്തതും വാഹനവുമായി യോജിക്കാത്തതുമായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കേണ്ടതാണ്.

വാഹനത്തിനുള്ളില്‍ ബാറ്ററിയുമായി ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചാര്‍ജര്‍ പോലുള്ളവ ഉപയോഗിക്കാത്തപ്പോള്‍ വിച്ഛേദിക്കാതെ പോകരുത്. ചില സാനിറ്റൈസറുകളും ചൂടുപിടിച്ചാല്‍ കത്തിപ്പിടിക്കാന്‍ സാധ്യതയുളളതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും പ്രതിദിനം അന്തരീക്ഷ താപനില വർധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ അടുത്തിടെ വർധിച്ച ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ചൂട് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളിലും ഭൂമിയുടെ വിനിയോഗത്തിലും ഗൗരവകരമായ കരുതൽ വേണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

കഴിഞ്ഞ 122 വർഷത്തിനിടെ കേരളത്തിന്റെ കാലാവസ്ഥയിലുണ്ടായ മാറ്റം, ഇത് വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതം, വരും നാളുകളിൽ കാലാവസ്ഥ വ്യതിയാനം കേരളത്തിന് ഉയർത്തുന്ന വെല്ലുവിളി എന്നിവ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ വിദശമായ പഠന റിപ്പോർട്ടും പുറത്തു വരും.












Click it and Unblock the Notifications