Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ ആ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമായി; സൗദി പിന്നില്‍, അപ്രതീക്ഷിത സാന്നിധ്യമായി കസാഖിസ്താന്‍

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പരമ്പരാഗതമായി എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ക്ക് പുറമെ മറ്റു ചില രാജ്യങ്ങള്‍ കൂടി പട്ടികയില്‍. അമേരിക്കന്‍ ഉപരോധം കാരണം അല്‍പ്പം അകറ്റി നിര്‍ത്തിയ റഷ്യയുടെ ക്രൂഡ് ഓയില്‍ ഇന്ത്യ വീണ്ടും വന്‍തോതില്‍ വാങ്ങാന്‍ തുടങ്ങി. മറ്റൊരു പ്രധാന കാര്യം സൗദി അറേബ്യയെ പിന്നിലാക്കി യുഎഇ ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ ഒഴുക്കുകയാണ്.

ശ്വേത മേനോന്‍ മൊഴി നല്‍കി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയോ എന്ന് ചോദ്യം, അടുത്ത നീക്കം
ശ്വേത മേനോന്‍ മൊഴി നല്‍കി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയോ എന്ന് ചോദ്യം, അടുത്ത നീക്കം

ജൂണ്‍ മാസം 11 വരെയുള്ള കണക്കുകള്‍ പ്രകാരം റഷ്യയുടെ എണ്ണ ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. ഓരോ ദിവസവും 3.06 ദശലക്ഷം ബാരല്‍ എണ്ണ റഷ്യയില്‍ നിന്ന് വാങ്ങുന്നു എന്നാണ് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഇത് 1.91 ദശലക്ഷമായിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ റഷ്യയുടെ എണ്ണ വിഹിതം 53 ശതമാനമായി ഉയര്‍ന്നു എന്നതാണ് പുതിയ മാറ്റം.

uae crude oil supply to india data in june

യുഎഇ നടത്തുന്ന മുന്നേറ്റമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവയ്ക്ക് ശേഷമായിരുന്നു ഇന്ത്യ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ യുഎഇയുടെ നേരത്തെയുള്ള സ്ഥാനം. എന്നാല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. ജൂണ്‍ ഒന്ന് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 7.43 ലക്ഷം ബാരല്‍ എണ്ണയാണ് യുഎഇയില്‍ നിന്ന് ഇറക്കിയിരിക്കുന്നത്.

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; വിറ്റഴിക്കലില്‍ വീണു, മാറാതെ വെള്ളി, ഇന്നത്തെ പവന്‍ വില
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; വിറ്റഴിക്കലില്‍ വീണു, മാറാതെ വെള്ളി, ഇന്നത്തെ പവന്‍ വില

സൗദി അറേബ്യയില്‍ നിന്ന് 3.95 ലക്ഷം ബാരലാണ്. മെയ് മാസത്തില്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 3.50 ലക്ഷം ബാരലായിരുന്നു. ജൂണില്‍ വീണ്ടും ഉയര്‍ത്തി. അതായത്, ഒപെക് വിട്ട യുഎഇക്ക് നിലവില്‍ ഉല്‍പ്പാദനത്തിനും വിതരണത്തിനും ക്വാട്ട പരിധിയില്ല. അതുകൊണ്ടുതന്നെ എത്രയും ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കും. യുഎഇയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമാകുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

കസാഖിസ്താന്റെ എണ്ണയും വരുന്നു

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ട്. നേരത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രമാണ് എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും മധ്യേഷ്യയിലെയും രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വഴി അടഞ്ഞാല്‍ മറ്റു വഴികള്‍ ഉപയോഗിക്കാമെന്ന തന്ത്രത്തിന്റെ ഭാഗമാണിത്.

തെക്കേ അമേരിക്കയിലെ വെനസ്വേലയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ജൂണില്‍ 1.81 ലക്ഷം ബാരലാണ് ഓരോ ദിവസവും വാങ്ങിയത്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിപ്പിച്ചു. അതിനെല്ലാം പുറമെ മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്താനില്‍ നിന്നും ഇപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചു.

ജൂണില്‍ 3.03 ലക്ഷം ബാരലാണ് കസാഖിസ്താനില്‍ നിന്ന് ഓരോ ദിവസവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. റഷ്യയ്ക്കും യുഎഇക്കും സൗദി അറേബ്യയ്ക്കുമൊപ്പം കസാഖിസ്താനും ഇന്ത്യയുടെ പ്രധാന എണ്ണ കേന്ദ്രമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയിലിന് സൗദി അറേബ്യ തുടര്‍ച്ചയായി വില കുറയ്ക്കുന്നത്. വിപണി പിടിക്കാന്‍ കൂടുതല്‍ കളിക്കാര്‍ എത്തിയത് സൗദിയെ ആശങ്കയിലാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+