പ്രവാസികൾക്ക് കോളടിച്ചു; മാസം 5 ലക്ഷം കിട്ടും, അതും 25 വർഷത്തേക്ക്, ഒരു കൈ നോക്കിയാലോ?
അഹുദാബി: ബിഗ് ടിക്കറ്റിലും മെഹസൂസ് ഡ്രോയിലുമെല്ലാം കോടികൾ സമ്മാനത്തുകയായി ലഭിച്ചിട്ടുള്ള ഇന്ത്യൻ പ്രവാസികൾ നിരവധിയാണ്. നിന്ന നിൽപിൽ ജീവിതം മാറ്റുന്ന ഈ ലോട്ടറികൾ എടുക്കാൻ ഇപ്പോഴും പ്രവാസികളുടെ ക്യൂ ആണ്. ഇക്കൂട്ടത്തില്‍ മലയാളികളും കുറവല്ല കേട്ടോ.
ഇപ്പോഴിതാ പ്രവാസികൾക്കായി വ്യത്യസ്തമായൊരു ഭാഗ്യപരീക്ഷണത്തിന് അവസരമൊരുക്കുകയാണ് വീണ്ടും യു എ ഇ. ഫാസ്റ്റ് 5 എന്നാണ് പുതിയ ലോട്ടറിയുടെ പേര്. ഒന്നാം സമ്മാനം എന്താണെന്നല്ലേ? പറയാം

സാധാരണ നിലയിൽ ലോട്ടറിയെടുക്കുമ്പോൾ ഒരു നിശ്ചിത തുക ഒറ്റ ഗഡുവായി സമ്മാനം ആയി ലഭിക്കുകയാണ് ചെയ്യുക. എന്നാൽ ഫാസ്റ്റ് 5 ൽ സമ്മാനത്തുക വിവിധ ഗഡുക്കളായി 25 വർഷത്തേക്കാണ് ലഭിക്കുക. പ്രതിമാസം നിശ്ചിത തുക പോക്കറ്റിലേക്ക് എത്തുമെന്ന് സാരം.
ഒന്നാം സമ്മാനം 25,000 യുഎഇ ദിർഹമാണ്. ഇന്ത്യൻ തുക 5,63,965.35 രൂപ. 75,000, 50,000, 25,000 (ദിർഹം) എന്നിങ്ങനെ മറ്റ് മൂന്ന് സമ്മാനങ്ങളും ഫാസ്റ്റ് ഫൈവിലൂടെ സ്വന്തമാക്കാൻ സാധിക്കും. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്കാകും നറുക്കെടുപ്പ്. ആദ്യ നറുക്കെടു്പ് മെയ് 27 ന് നടക്കും. ആഴ്ചയിൽ മൂന്ന് തവണ വീതമായിരിക്കും ഫാസ്റ്റ് 5 ൽ പങ്കാളികളാകാൻ സാധിക്കുക.
എമിറേറ്റ്‌സിന്റെ ലോട്ടറിയുടെ മെഗാ 7 ലോട്ടറിയുടെ ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ഇത്.
ലോട്ടറി എങ്ങനെ എടുക്കാം
website www.emiratesdraw.com എന്ന വെബ്സൈറ്റിൽ നിന്നോ അല്ലെങ്കിൽ ആപ്പിൽ നിന്നോ 25 ദിർഹത്തിന്റെ ടിക്കറ്റ് വാങ്ങി ഫാസ്റ്റ് 5 നറുക്കെടുപ്പിൽ നിങ്ങൾ പങ്കാളികളാകാം. ഓൺലൈനിലൂടെയോ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്തതിന് ശേഷം ഇഷ്ടപ്പെട്ട അഞ്ച് അക്ക നമ്പറുകൾ തിരഞ്ഞെടുക്കാം. ഇനി അത്തരത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ 'ക്വിക്ക്-പിക്ക്' ബട്ടൺ വഴിയും നമ്പറുകൾ തിരഞ്ഞെടുക്കാം.
പങ്കെടുക്കുന്നവർക്ക് നിലവിലെ നറുക്കെടുപ്പോ അല്ലെങ്കിൽ വരും ആഴ്ചകളിലുള്ള മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരമോ തിരഞ്ഞെടുക്കാം. അഞ്ച് ആഴ്‌ചകൾ വരെ മുൻകൂട്ടി തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. എല്ലാ ആഴ്ചയും മൂന്ന് തവണ വീതമാണ് ഒരാൾക്ക് ഗെയിമിൽ പങ്കെടുക്കാവുന്നത്.
ജീവിതം തന്നെ മാറ്റി മറിയ്ക്കാനുള്ള അവസരമാണ് ഫാസ്റ്റ് 5 ലൂടെ ഒരുങ്ങുന്നതെന്ന് ഡ്രോ അവതരിപ്പിച്ച് കൊണ്ട് എമിറേറ്റ്സ് ഡ്രോ മാർക്കറ്റിംഗ് ഹെഡ് പോൾ ചാദർ പ്രതികരിച്ചു. 'നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റാനും മോർട്ട്ഗേജിന്റെ ഭാരമില്ലാതെ സ്വപ്ന ഭവനം സ്വന്തമാക്കാനും കാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനുമൊക്കെയുള്ള വലിയൊരു അവസരമാണ് ഫാസ്റ്റ് 5 ലൂടെ ലഭിക്കാൻ പോകുന്നത്', പോൾ ചാദർ വ്യക്തമാക്കി.
'പരിധിയില്ലാത്ത സാധ്യതകളിലേക്കുള്ള വാതിലാണ് ഫാസ്റ്റ് 5 തുറക്കുന്നത്. വിജയികളെ സംബന്ധിച്ച് സ്ഥിരമായ ഒരു വരുമാന ശ്രോതസാണ് അവർക്ക് ലഭിക്കാൻ പോകുന്നത്. ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വം കൂടിയാണ് ഫാസ്റ്റ് 5 വാഗ്ദനം ചെയ്യുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications