കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയില്‍; പുതിയ കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

ദുബായ്: യുഎഇയുടെ സാമ്പത്തിക രംഗം ഈ വര്‍ഷം നേരത്തെ പ്രവചിക്കപ്പെട്ടതിനേക്കാള്‍ പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ട്. ജിഡിപിയില്‍ 5.2 ശതമാനം ഇടിവാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം ആറ് ശതമാനം ഇടിവുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. കൊറോണ വൈറസ് വ്യാപനവും എണ്ണ വില കുറഞ്ഞതുമാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ യുഎഇക്കും തിരിച്ചടിയായതെന്ന് സെന്‍ട്രല്‍ ബാങ്ക് പാദവാര്‍ഷിക റവ്യുവില്‍ വ്യക്തമാക്കുന്നു. അതേസമയം, അടുത്ത വര്‍ഷം സാമ്പത്തിക രംഗം മെച്ചപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. 2.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത്.

23

അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ച അത്രതന്നെ ഇടിവ് കേന്ദ്രബാങ്ക് റവ്യുവില്‍ സൂചിപ്പിക്കുന്നില്ല. ഐഎംഎഫിന്റെ കണക്ക് പ്രകാരം 6.6 ശതമാനം ഇടിവാണ് ജിഡിപിയില്‍ കണക്കാക്കിയിരുന്നത്. സമീപകാലത്ത് ആദ്യമായിട്ടാണ് യുഎഇയുടെ സാമ്പത്തിക രംഗം ഞെരുക്കം അനുഭവിക്കുന്നത്. 2009ല്‍ 5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം വളര്‍ച്ചയുടെ പാതയിലായിരുന്നു യുഎഇ. ഈ വര്‍ഷം കൊറോണ വ്യാപനമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊറോണ കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കിപ്പെട്ടു പല രാജ്യങ്ങളിലും. ഇതോടെ ഇന്ധന ചെലവ് കുറഞ്ഞു. വിലയും ഇടിഞ്ഞു. ഇതാണ് മറ്റു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ പോലെ യുഎഇക്കും തിരിച്ചടിയായത് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

എണ്ണ ഇതര മേഖലയില്‍ 3.6 ശതമാനം വരെ ജിഡിപി വളര്‍ച്ചയാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത്. വിപണിയില്‍ കൂടുതല്‍ ചെലഴിക്കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ആലോചന. അതുവഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും റിയല്‍ എസ്‌റ്റേറ്റ് വിപണി ശക്തിപ്പെടുത്താമെന്നും കണക്കുകൂട്ടുന്നു. എണ്ണ മേഖലയിലെ ജിഡിപിയില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ല. വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഒപെകിന്റെ തീരുമാനം കണക്കിലെടുത്ത് ഈ വര്‍ഷം രണ്ടാം പകുതിയില്‍ എണ്ണ ഉല്‍പ്പാദനം 4.1 ശതമാനം കുറച്ചിരുന്നു.

അതേസമയം, ഖത്തറിനും ഈ വര്‍ഷം ഇടിവാണ് സാമ്പത്തിക രംഗത്തുണ്ടായത്. 2.5 ശതമാനമായിരുന്നു ഇടിവ്. അടുത്ത വര്‍ഷം പ്രതീക്ഷയുടേതാണ്. 2021ല്‍ ഖത്തര്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലേക്ക് കടക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിരീക്ഷിക്കുന്നു. പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെയാണ് ഖത്തര്‍ വളര്‍ച്ച കൈവരിക്കുക. അടുത്ത വര്‍ഷം ഖത്തറിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച 2.7 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

English summary
UAE Economy Contracting This Year Than Expecting Earlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X