Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ എമിറേറ്റ്സ് ഡ്രോ; മലയാളിക്ക് രണ്ടര കോടി നഷ്ടമായത് വെറും ഒരു നമ്പറിന്, പക്ഷേ ട്വിസ്റ്റുണ്ട്, വൻ ഭാഗ്യം

യുഎഇയിൽ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ മലയാളിയെ തേടി ഭാഗ്യം. റിജോ തോമസ് എന്നയാൾക്കാണ് 56.24 ലക്ഷം രൂപ (2.5 ലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. ഒരു നമ്പറിനാണ് റിജോയ്ക്ക് 100 മില്ല്യൺ ദിർഹം നഷ്ടമായത്. അതേസമയം സമ്മനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് റിജോ പ്രതികരിച്ചു.

37 കാരനായ റിജോ കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയാണ്. 'ഇമെയിൽ വഴിയാണ് തനിക്ക് സമ്മാനം ലഭിച്ച വിവരം. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല', റിജോ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങളുടെ കോളേജുകൾ വിദ്യാർത്ഥികളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ സഹായിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു', റിജോ പറഞ്ഞു.

UAE Emirates Draw;

റിജോ ഒരു വർഷത്തിലേറെയായി എമിറേറ്റ്‌സ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. 100 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടുക എന്നതാണ് തന്റെ സ്വപ്നമെന്ന് റിജോ പറഞ്ഞു. ' ആ ഗ്രാന്റ് പ്രൈസ് നേടിയാൽ പഠനചെലവിന് സാമ്പത്തിക പ്രയാസം നേടുന്ന വിദ്യാർത്ഥികളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യം', റിജോ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പിൽ 11,372 വിജയികള്‍ ആകെ916,117 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സ്വന്തമാക്കിയത്.

അതിനിടെ എമിറേറ്റ്സ് ഡ്രോ ഉപഭോക്താക്കൾക്കായി മറ്റൊരു സുവർണ അവസരവും മുന്നോട്ട് വെയ്ക്കുന്നുണ്ട്. 2023 സെപ്തംബര്‍ മൂന്ന് യുഎഇ പ്രാദേശിക സമയം രാത്രി 8.30 വരെ വരെ എമിറേറ്റ്‌സ് ഡ്രോയിലൂടെ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരമാണ് ലഭിക്കുക. ഈസി6, ഫാസ്റ്റ്5, മെഗാ7 എന്നീ പ്രതിവാര നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടാനുള്ള അവസരത്തിന് പുറമെയാണിത്. 100 ഉപഭോക്താക്കൾക്കാണ് രണ്ട് കിലോയോളം സ്വർണം സമ്മാനമായി നേടാൻ സാധിക്കുക.

സമ്മാനം നേടാൻ നിങ്ങൾ ചെയ്യേണ്ടത് ഈസി6, ഫാസ്റ്റ്5, മെഗാ7 എന്നീ ഗെയിമുകളില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ വാങ്ങുകയെന്നത് മാത്രമാണ്.

സമ്മാനങ്ങളും നറുക്കെടുപ്പ് തീയതികളും

• EASY6: സെപ്റ്റംബർ 1: 30 ഭാഗ്യശാലികൾക്ക് 15 ഗ്രാം വീതം സ്വർണം നേടാം.

• FAST5: സെപ്റ്റംബർ 2: 60 വിജയികൾ, 20 ഗ്രാം വീതം സ്വർണം.

• MEGA7: സെപ്തംബർ 3: , 10 ഉപഭോക്താക്കള്‍ക്ക് 50 ഗ്രാം വീതം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+