Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രപരം; എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) ഇനി മലയാളത്തിലും, 2 ഭാഷകളുള്ള ഏക രാജ്യമായി ഇന്ത്യ

അബുദാബി: ചരിത്രപരമായ നടപടിയുമായി എമിറേറ്റസ് ന്യൂസ് ഏജന്‍സി വാം. പുതുതായി അഞ്ച് വിദേശ ഭാഷകള്‍ കൂടി വാമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളവും അതില്‍ ഇടം പിടിച്ചു. നാഷനല്‍ മീഡിയ കൗണ്‍സില്‍ വാമില്‍ നടത്തുന്ന വികസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകളില്‍ കൂടി വാര്‍ത്തകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. മലയാളം കൂടി ഉള്‍പ്പെടുത്തിയതോടെ വാമില്‍ ഒന്നിലേറെ ഭാഷകള്‍ ഉള്ള ഏകരാജ്യമായി ഇന്ത്യ മാറി. ഹിന്ദി നേരത്തെ തന്നെ വാമില്‍ ഇടം പിടിപിച്ചിരുന്നു.

5 ഭാഷകളില്‍

5 ഭാഷകളില്‍

മലയാളത്തിന് പുറമെ ശ്രീലങ്കൻ(സിംഹള), ഇന്തോനേഷ്യൻ, ബംഗാളി, പാഷ്ടോ എന്നീ അഞ്ച് പുതിയ ഭാഷകൾ ചേർത്തുകൊണ്ടാണ് വാം വാർത്താ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു, ഇതോടെ ഈ ഭാഷകൾ സംസാരിക്കുന്ന 551 ദശലക്ഷം ആളുകൾക്ക് കൂടി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സേവനം വാഗ്ദാനം ചെയ്യുന്നു.

ലക്ഷ്യം

ലക്ഷ്യം

രാജ്യാന്തര തലത്തില്‍ മാധ്യമരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട് വിവരങ്ങള്‍ എത്രയും പെട്ടെന്ന ആളുകളില്‍ എത്തിക്കുക എന്നതിന് പുറമെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തെറ്റായ വാര്‍ത്തകളേയും സന്ദേശങ്ങളേയും തടയുകയുമാണ് ലക്ഷ്യമെന്ന് യുഎഇ സഹമന്ത്രിയും എൻഎംസി ചെയർമാനുമായ ഡോ.സുൽത്താൻ ബിൻ അഹമദ് സുൽത്താൻ അൽ ജാബിർ നേരത്തെ വ്യക്തമാക്കിയിരുന്നു

പുതിയ ഭാഷകളുടെ കൂട്ടിച്ചേർക്കല്‍

പുതിയ ഭാഷകളുടെ കൂട്ടിച്ചേർക്കല്‍

"ആഗോള മാധ്യമ മേഖലയില്‍ സംഭവിച്ച മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ യു‌എഇയുടെ മാധ്യമ മേഖലയെ വികസിപ്പിക്കാനും അതിന്റെ പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്‍റെ കാഴ്ചപ്പാടിനും അഭിലാഷത്തിനും അനുസൃതമായിട്ടാണ് ഈ പുതിയ ഭാഷകളുടെ കൂട്ടിച്ചേർക്കല്‍''- സുൽത്താൻ ബിൻ അഹമദ് സുൽത്താൻ അൽ ജാബിർ പറഞ്ഞു

സാംസ്കാരിക ബഹുസ്വരത

സാംസ്കാരിക ബഹുസ്വരത

പുതിയ ഭാഷകള്‍ സാംസ്കാരിക വൈവിധ്യത്തെ പിന്തുണയ്ക്കുകയും യുഎഇയുടെ സാംസ്കാരിക ബഹുസ്വരതയെ ശക്തിപ്പെടുത്തുകയും ചെയ്യും. കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നതിനോടൊപ്പം തന്നെ, ഉള്ളടക്കത്തിന്റെ നിലവാരം മികച്ചതാക്കാനും, പ്രാദേശികമായും, അന്തർ‌ദ്ദേശീയവുമായി വാമിന്‍റെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

18 ഭാഷ

18 ഭാഷ

‌പുതുതായി അഞ്ച് പുതിയ ഭാഷകൾ‌ കൂടി ചേരുന്നതുവഴി വാമിന്‍റെ സേവനം 18 ഭാഷകളിലേക്ക് ഉയരും, യു‌എഇയുടെ നിലപാടുകളുടെ കൂടുതല്‍ പ്രചരിപ്പിക്കുക, വിവിധ രാജ്യക്കാരും മതങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ അന്താരാഷ്ട്ര മാതൃകയായി അതിന്റെ വിശിഷ്ട ആഗോള പദവി നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ന്യൂസ് ഏജന്‍സി മുന്നില്‍ കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+