യുഎഇ പുതിയ വര്‍ഷത്തെ ഫെഡറല്‍ ബജറ്റ് അവതരിപ്പിച്ചു
ദുബായ്: യുഎഇ അടുത്ത വര്‍ഷത്തെ ഫെഡറല്‍ ബജറ്റ് അവതരിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ ബജറ്റിന് അംഗീകാരം നല്‍കിയത്.
4856 കോടി ദിര്‍ഹത്തിന്റെ ബജറ്റാണ് യോഗത്തില്‍ അവതരിപ്പിച്ചത്. രാജ്യ പുരോഗതിക്കായി സ്വദേശിവത്കരണം ഊര്‍ജിതമാക്കുകയും അതെ സമയം മികച്ച രീതിയില്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് പ്രധാന ഊന്നല്‍ കൊടുത്തിരിക്കുന്നത്. എല്ലാ മേഖലയിലും സ്വദേശികളുടെ ജോലി സുരക്ഷ ബജറ്റ് ഉറപ്പ് വരുത്തുന്നു. പ്രതേകിച്ച് ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലകളിലാണ് കൂടുതല്‍ സ്വദേശിവത്കരണം ശക്തമാക്കുകയെന്ന് ബജറ്റ് സൂചന നല്‍കുന്നു.

വിദ്യാഭ്യാസം,സാമൂഹിക വികസനം,പൊതുജന സേവനം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള വിവിധ രാജ്യാന്തര പദ്ധതികളില്‍ യുഎഇ ഭാഗമാകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ബജറ്റ് തുകയുടെ അമ്പത് ശതമാനത്തിലധികവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സുരക്ഷാ പദ്ധതികള്‍ക്കായാണ് മാറ്റി വച്ചിരിക്കുന്നത്. സ്വദേശി വത്കരണ പദ്ധതികള്‍ ശക്തിപ്പെടുത്തുന്ന നയങ്ങളാണ് ബജറ്റിന്റെ പ്രധാന കാതല്‍.












Click it and Unblock the Notifications