കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ആ നിയമം റദ്ദാക്കി; 48 വര്‍ഷത്തിന് ശേഷം, പ്രസിഡന്റിന്റെ ഉത്തരവിറങ്ങി, ഇസ്രായേലിന് സ്വാഗതം

Google Oneindia Malayalam News

ദുബായ്: ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന നിയമം യുഎഇ റദ്ദാക്കി. ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം യുഎഇയിലെത്താനിരിക്കെയാണ് യുഎഇയുടെ പുതിയ പ്രഖ്യാപനം. ഇസ്രായേലിലെ ഉന്നത പ്രതിനിധികളുമായിട്ടാണ് വിമാനം അബുദാബിയിലെത്തുക. അമേരിക്കയുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. പുതിയ ഉത്തരവിലൂടെ യുഎഇയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ ഇങ്ങനെ...

നയതന്ത്ര ഐക്യം

നയതന്ത്ര ഐക്യം

അമേരിക്കയുടെ മധ്യസ്ഥതയിലാണ് യുഎഇ-ഇസ്രായേല്‍ സമാധാന നീക്കങ്ങള്‍ നടക്കുന്നത്. ഇരുരാജ്യങ്ങളും സമാധാന കരാറിലൊപ്പിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി നയതന്ത്ര ഐക്യം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലേക്ക്

ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലേക്ക്

ഈ ചര്‍ച്ചകളുടെ ഭാഗമാണ് ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലെത്തുന്നത്. തിങ്കളാഴ്ച പകല്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. അബുദാബി വിമാനത്താവളത്തിലാണ് ഇവര്‍ ഇറങ്ങുക.

യുഎസ് പ്രതിനിധികളും

യുഎസ് പ്രതിനിധികളും

ഇസ്രായേലില്‍ നിന്ന് പുറപ്പെടുന്ന സംഘത്തിനൊപ്പം അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരുമുണ്ടാകും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറദ് കുഷ്‌നറും യുഎഇയിലെത്തും. എംബസികള്‍ തുറക്കുന്നതും വ്യാപാര-യാത്രാ സഹകരണം ശക്തമാക്കുന്നതുമാകും പിന്നീടുള്ള ചര്‍ച്ച.

സൗദി സമ്മതിക്കുമോ

സൗദി സമ്മതിക്കുമോ

ഇസ്രായേലിനും യുഎഇക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഇതുവരെ ഇല്ല. ആദ്യമായിട്ടാണ് ഇസ്രായേല്‍ വിമാനം യുഎഇയിലെത്താന്‍ പോകുന്നത്. എളുപ്പവഴി സൗദിയുടെ ആകാശ പാതയിലൂടെയാണ്. ഇതിന് സൗദി അറേബ്യ സമ്മതിക്കുമോ എന്ന് വ്യക്തമല്ല.

1972 മുതല്‍ വിലക്ക്

1972 മുതല്‍ വിലക്ക്

1972 മുതല്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ വിലക്കുണ്ട്. യുഎഇ പ്രസിഡന്റിന്റെ പുതിയ ഉത്തരവോടെ ഇസ്രായേലി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ വില്‍പ്പന നടത്താന്‍ സാധിക്കും. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ഇനി തടസമുണ്ടാകില്ല.

ട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമലട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമല

English summary
UAE ends boycott of Israel; Top Diplomates will arrive abu dhabi soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X