കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ യാത്ര; യുഎഇയ്ക്ക് നേട്ടം; ഇത്തിഹാദ് റെയിൽ കുതിച്ചുയരും
കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ യാത്ര; യുഎഇയ്ക്ക് നേട്ടം; ഇത്തിഹാദ് റെയിൽ കുതിച്ചുയരും
ദുബായ്: യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇത്തിഹാദ് റെയിൽ കുതിപ്പേകും എന്ന് സിഇഒ ഷാദി മാലിക് അറിയിച്ചു. കുറഞ്ഞ ചെലവിലും കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രതേൃകത. ഇത്തിഹാദ് റെയിൽ വിവിധ എമിറേറ്റുകളിലെ പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ഗൾഫ് മേഖലയുടെ യാത്ര ശൈലി തന്നെ മാറിയേക്കും.
അതേസമയം, പദ്ധതി പ്രകാരം, സൗദി റെയിൽ ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കുക, യാത്ര മെച്ചപ്പെടുത്തുക എന്നതാണ് മറ്റൊരു സുപ്രധാന ലക്ഷ്യം.

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയുടെ സില മുതൽ വടക്കൻ എമിറേറ്റുകളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണിത്.
പദ്ധതി പൂർത്തിയാകുന്നതോടെ, രാജ്യാന്തര സന്ദർശകർക്കും യാത്രകൾ എളുപ്പമാകുകയാണ്. ഇക്കാര്യം, ദുബായ് ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ പരാമർശിക്കപ്പെടുന്നു. യാത്ര - ചരക്കു നീക്ക മേഖലകളിൽ വൻ മാറ്റത്തിന് പദ്ധതി വഴിയൊരുക്കുകയാണ്.
എന്നാൽ, ഇത് വിവിധ എമിറേറ്റുകളിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല വിനോദ സഞ്ചാരത്തിനും വൻ നേട്ടം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. പദ്ധതി പുർണമാകുമ്പോൾ ആദ്യം പരിഗണന നൽകുക ചരക്ക് നീക്കത്തിനാണ്. ഇതോടെ, ചരക്ക് നീക്കം വേഗത്തിലാക്കാൻ സാധിക്കും. ഇതിന് പുറമെ, റോഡുകളിൽ ട്രക്കുകളുടെ തിരക്ക് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും.












Click it and Unblock the Notifications