താപനില താഴുന്നു; യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ലയിടങ്ങളിൽ മണൽകാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു
അബുദാബി: യുഎഇയിലെ താപനില താഴുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിലെ പരമാവധി ദിനാന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചിലയിടങ്ങളിൽ മണൽകാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
അതേസമയം ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അബുദാബി പൊലീസ് ജാഗ്രത നിർദേശം നൽകി. റോഡ് സുരക്ഷയമായി ബന്ധപ്പെട്ടാണ് പൊലീസ് നിർദേശം. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ഇതിനുപുറമെ തത്സമയ നിയന്ത്രണങ്ങളും വാഹനം ഓടിക്കുന്നവർക്ക് എസ്എംഎസ് ആയി ലഭിക്കും.
വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കണം. മഴയുള്ള സാഹചര്യങ്ങളില്‍ റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും സ്‍മാര്‍ട്ട് ടവറുകളിലും പ്രദര്‍ശിപ്പിക്കുന്ന വേഗപരിധി പാലിക്കുകയും വേണം.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications