കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ പൊതുമാപ്പ് ഇളവുകള്‍ ഈ വര്‍ഷാവസാനം വരെ നീട്ടി, രാജ്യം വിടേണ്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസം

Google Oneindia Malayalam News

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമേകി യുഎഇയില്‍ പൊതുമാപ്പിന് സമാനമായ ഇളവുകള്‍ ഈ വര്‍ഷാവസാനം വരെ നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടുന്നതിനായി നല്‍കിയ ഇളവുകളാണ് ഇപ്പോള്‍ വര്‍ഷാവസാനം വരെ നീട്ടിയത്. നവംബര്‍ 17ന് ഇത് അവസാനിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. മെയ് 18നാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കുള്ള ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇത് പല ഘട്ടങ്ങളിലായിട്ടാണ് നീട്ടിയത്. ആദ്യം ഓഗസ്റ്റ് 18 വരെയായിരുന്നു അന്തിമ സമയം.

1

ഇത് പിന്നീട് നവംബര്‍ 17 വരെ നീട്ടുകയായിരുന്നു. ഇപ്പോഴത് വീണ്ടും നീട്ടി. അതേസമയം ആഗോള തലത്തില്‍ കോവിഡ് വലിയ പ്രതിസന്ധി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചത്. താമസ, സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മടങ്ങി പോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. രാജ്യം വിട്ടു പോകാത്തവര്‍ക്ക് കനത്ത പിഴ തന്നെ അടയ്‌ക്കേണ്ടി വരും. അതേസമയം മറ്റൊരു ആനുകൂല്യവും ഇതോടൊപ്പം യുഎഇ ഭരണകൂടം നല്‍കുന്നുണ്ട്.

നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് യുഎഇയില്‍ നിന്ന് തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ഇവിടേക്ക് തന്നെ തിരിച്ചുവരാന്‍ യാതൊരു നിയമ തടസ്സവും ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പാസ്‌പോര്‍ട്ടും ടിക്കറ്റും കൈവശമുണ്ടെങ്കില്‍ മറ്റ് മുന്‍കൂര്‍ നടപടികളില്ലാതെ നാട്ടിലേക്ക് പോകാമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇക്കാര്യം അറിയിക്കണം.

അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി മടങ്ങുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ് എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തേണ്ടതാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങള്‍ ഒന്നിച്ചാണ് തിരിച്ചുപോകേണ്ടതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പ്രത്യേക രജിസ്‌ട്രേഷനോ അപേക്ഷയോ നാട്ടിലേക്ക് മടങ്ങുന്നതിനായി ആവശ്യമില്ലെന്നും നേരത്തെ തന്നെ അധികൃതര്‍ പറഞ്ഞിരുന്നു. നിരവധി പേര്‍ ഇപ്പോഴും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

Recommended Video

cmsvideo
Donald trump's last mission is to provide f 35 jet to uae

English summary
pravasam: uae extends amnesty to year end due to covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X