Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം രൂക്ഷം; നാല് രാജ്യങ്ങൾക്കുകൂടി യാത്രവിലക്ക് ഏർപ്പെടുത്തി യുഎഇ

കോവിഡ് വ്യാപനം രൂക്ഷം; നാല് രാജ്യങ്ങൾക്കുകൂടി യാത്രവിലക്ക് ഏർപ്പെടുത്തി യുഎഇ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുറമെ കൂടുതൽ രാജ്യങ്ങൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് ഇപ്പോൾ വിലക്ക്. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

UAE

ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള യാത്രകൾക്ക് നേരത്തെ തന്നെ യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യുഎഇ ഭരണകൂടത്തിന്റെ നടപടി. കൂടുതൽ രാജ്യങ്ങൾക്കുകൂടെ വിലക്ക് നിലവിൽ വന്നതോടെ നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.

ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്‍ഗോ ഫ്ലൈറ്റുകള്‍ തടസമില്ലാതെ സര്‍വീസ് നടത്തും. യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, വ്യവസായികളുടെ ജെറ്റ് വിമാനങ്ങള്‍ എന്നിവയ്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. യുഎഇയിലെത്തിയ ശേഷം പരിശോധന ആവര്‍ത്തിക്കുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

അന്താരാഷ്ട്ര വിലക്ക് നീക്കിയാലും ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും സൗദിയ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന വിധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നത് വൈകാനാണ് സാധ്യത.

പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    DRDO's anti covid drug is ready to roll out soon

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+