കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയും

Google Oneindia Malayalam News

ദുബായ്: കുറഞ്ഞ ശമ്പളമുള്ള പ്രവാസികള്‍ക്കും കുടുംബത്തെ യുഎഇയില്‍ കൊണ്ടുവന്ന് കൂടെ താമസിപ്പിക്കാം. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍വന്നു. 4000 ദിര്‍ഹം ശമ്പളമുള്ള വിദേശികള്‍ക്ക് അവരുടെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും കമ്പനി നല്‍കുന്ന താമസ സൗകര്യവുമുള്ള പ്രവാസിക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.

കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുക എന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. മാത്രമല്ല, 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരുമാസം സൗജന്യ വിസ അനുവദിക്കാനും തീരുമാനമായി. യുഎഇയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍. നിയമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

ശമ്പളപരിധി കുറച്ചു

ശമ്പളപരിധി കുറച്ചു

കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പളപരിധി കുറച്ചുവെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. 4000 ദിര്‍ഹം ശമ്പളം വാങ്ങുന്ന വിദേശിക്ക് ഇനി കുടുംബത്തെ കൂടെ താമസിപ്പിക്കാം. നേരത്തെ ഇത് 5000 ദിര്‍ഹമായിരുന്നു. 4000 ദിര്‍ഹവും നിര്‍ബന്ധമില്ല. 3000 ദിര്‍ഹവും കമ്പനി നല്‍കുന്ന താമസ സൗകര്യവുമുണ്ടായാലും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.

സുപ്രധാനമായ തീരുമാനം

സുപ്രധാനമായ തീരുമാനം

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് ഇനി പ്രവാസിക്കൊപ്പം യുഎഇയില്‍ താമസിക്കാന്‍ തടസമുണ്ടാകില്ല എന്നര്‍ഥം. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, 18 വയസ് തികയാത്ത കുട്ടികള്‍, അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് കുടുംബമായി താമസിക്കാന്‍ അനുമതി ലഭിക്കുക. വിദേശികള്‍ക്ക് അനുകൂലമായി യുഎഇ നടപ്പാക്കിവരുന്ന പുതിയ വിസാ ഇളവുകളിലെ ഏറ്റവും സുപ്രധാനമായ തീരുമാനമാണിത്.

കുട്ടികള്‍ക്ക് സൗജന്യ വിസ

കുട്ടികള്‍ക്ക് സൗജന്യ വിസ

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന നിയമവും യുഎഇ നടപ്പാക്കി തുടങ്ങി. എല്ലാ വര്‍ഷവും ഒരുമാസമാണ് സൗജന്യ വിസ അനുവദിക്കുക. ജൂലൈ 15 മുതല്‍ സപ്തംബര്‍ 15വരെ കാലയളവിന് ഇടയ്ക്കാണ് വിസ ലഭിക്കുക എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. 18 വയസ് വരെയുള്ള മക്കള്‍ക്കാണ് ആനൂകൂല്യം ലഭിക്കുക.

രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം

രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം

കഴിഞ്ഞ വര്‍ഷമാണ് കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന തീരുമാനം മന്ത്രിസഭ എടുത്തത്. ഈ വര്‍ഷം മുതലാണ് ആദ്യം നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ കുറയുന്ന ജൂലൈ-സപ്തംബര്‍ കാലയളവില്‍ രാജ്യത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നാണ് സൗജന്യ വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥ.

ചില നിബന്ധനകള്‍ ഇങ്ങനെ

ചില നിബന്ധനകള്‍ ഇങ്ങനെ

കുടുംബത്തെ കൊണ്ടുവരുന്നവര്‍ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. സ്ത്രീകളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഭര്‍ത്താവിന്റെ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും വേണം. കുടുംബത്തെ കൂടെ നിര്‍ത്തുന്നതിലൂടെ പ്രവാസികള്‍ക്ക് ജീവിത സംതൃപ്തി ഉറപ്പാക്കുക എന്നതാണ് യുഎഇ ഭരണകൂടത്തിന്റെ ലക്ഷ്യം.

ലോക്‌സഭയില്‍ അമിത് ഷായും ഉവൈസിയും നേര്‍ക്കുനേര്‍; വന്‍ വാഗ്വാദം, എന്‍ഐഎ ബില്ല് വിവാദം!!ലോക്‌സഭയില്‍ അമിത് ഷായും ഉവൈസിയും നേര്‍ക്കുനേര്‍; വന്‍ വാഗ്വാദം, എന്‍ഐഎ ബില്ല് വിവാദം!!

English summary
UAE Family Sponsor rule Changes for foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X