പന്നിമാംസത്തിന്റെ കൊഴുപ്പ് അടങ്ങിയാലും കൊവിഡ് വാക്സിനുകൾ ഉപയോഗിക്കാം: അനുമതി നൽകി യുഎഇ ഫത് വ കൌൺസിൽ
ദുബായ്: കൊറോണ വൈറസ് വാക്സിനുകൾ ഉപയോഗിക്കാൻ അനുമതി നൽകി യുഎഇയിലെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ യുഎഇ ഫത് വ കൌൺസിൽ. കൊവിഡ് വാക്സിനുകളിൽ പന്നിമാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും വാക്സിൻ മുസ്ലീങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് ഫത് വ കൌൺസിൽ വിധിച്ചിട്ടുള്ളത്.
ഇസ്ലാം മതവിശ്വാസ പ്രകാരം പന്നിയിറച്ചി ഉൽപന്നങ്ങൾ ഹറാമായി കരുതുന്നതാണ്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി നിഷിദ്ധമായതിനാൽ പ്രതിരോധ കുത്തിവെപ്പിനെ അനുകൂലിച്ച് ഫത് വ കോൺസുലിന്റെ ഉത്തരവ് മുസ്ലീങ്ങൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ആശങ്ക വർധിപ്പിക്കുന്നതാണ്.

കൊറോണ വൈറസ് പ്രതിരോധത്തിന് ബദലുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ കൊറോണ വൈറസ് വാക്സിനിൽ പന്നിമാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നതുകൊണ്ട് ഇസ്ലാമിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാകില്ലെന്ന് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യ പറഞ്ഞു. മനുഷ്യശരീരത്തെ സംരക്ഷിക്കേണ്ട ആവശ്യകത മുൻനിർത്തിയാണ് ഇതിനെ പിന്തുണയ്ക്കുന്നതെന്നും ഫത് വ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, ജെലാറ്റിൻ മരുന്നായിട്ടാണ് കണക്കാക്കുന്നത്, ഭക്ഷണമല്ല, ഒന്നിലധികം വാക്സിനുകൾ ഇതിനകം തന്നെ പകർച്ചവ്യാധിയായ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്, കൊവിഡ് മുഴുവൻ സമൂഹത്തിനും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും ഫത് വ കൌൺസിൽ വ്യക്തമാക്കി.












Click it and Unblock the Notifications