കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ വിമാനം യെമനില്‍ കാണാതായി, വിമതര്‍ വെടിവച്ചിട്ടതെന്ന് സംശയം, ആശങ്കയോടെ

  • By ജാനകി
Google Oneindia Malayalam News

അബുദാബി: യുഎഇ യുദ്ധ വിമാനം യെമനില്‍ കാണാതായി. സൗദി അറേബ്യയ്‌ക്കൊപ്പം അറബ് സഖ്യത്തില്‍ യെമന്‍ വിമതര്‍ക്കെതിരായ യുദ്ധത്തില്‍ പങ്കെടുത്ത വിമാനമാണ് കാണാതായത്. വിമാനം കാണാതായ വിവരം യുഎഇ വ്യോമസേന ഉന്നത മേധാവികള്‍ അറിയിച്ചതായി WAM വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യെമനിനില്‍ മുമ്പും അറബ് സഖ്യത്തിന്റെ വിമാനങ്ങള്‍ കാണാതായിട്ടുണ്ട്. ഡിസംബറില്‍ ബഹ്‌റൈന്റെ എഫ്-16 വിമാനം തകര്‍ന്ന് വീണിരുന്നു. യുദ്ധ വിമാനം തകര്‍ന്നെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു മൊറോക്കന്‍ വിമാനവും യെമനില്‍ തകര്‍ന്നുവീണു.

War Plane

സാങ്കേതിക തകരാറുകള്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു അന്ന് അധികൃതര്‍ നല്‍കിയ വിശദീകരണം. പൈലറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനം തങ്ങള്‍ വെടിവച്ചിട്ടതാണെന്ന് അവകാശപ്പെട്ട് ഹൂത്തി വിമതര്‍ രംഗത്തെത്തുകയും ചെയ്തു. അറബ് സഖ്യത്തിലെ നിര്‍ണായകമായ അംഗമാണ് യുഎഇ.

യെമന്‍ വിമതര്‍ക്കെതിരായ ആക്രമണത്തി ല്‍ യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും ഒട്ടേറെ സൈനികരെ നഷ്ടമായി. പക്ഷേ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. 2015 മാര്‍ച്ചിലാണ് വിമതര്‍ക്കെതിരെ സൗദി അറേബ്യയും യുഎഇയും വ്യോമാക്രമണം തുടങ്ങിയത്.

English summary
UAE fighter plane goes missing on Yemen combat mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X