Get Updates
Get notified of breaking news, exclusive insights, and must-see stories!

കായിക താരത്തെ അപമാനിയ്ക്കാന്‍ വീഡിയോ പ്രചരിപ്പിച്ചു, അബുദാബിയില്‍ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ

അബുദാബി: യുഎഇയിലെ പ്രമുഖ കായിക താരത്തെ അപമാനിച്ച കേസില്‍ രണ്ട് പ്രാദേശിക ഫുട്‌ബോള്‍ താരങ്ങള്‍ക്ക് തടവ് ശിക്ഷ. മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് അബുദാബി കോടതി വിധിച്ചത്. കായിക താരത്തെ അപമാനിയ്ക്കുന്ന തരത്തിലുള്ള വീഡിയോ ഒരു വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചതിനാണ് തടവ് ശിക്ഷ.

വെബ്‌സൈറ്റിന്റെ ഉടമയും പ്രതികളുടെ സുഹൃത്തുമായ യുവാവിനെ കോടതി വെറുതെ വിട്ടു. സൈറ്റില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

Crime

കായികതാരത്തെ അപമാനിയ്ക്കുന്ന വീഡിയോയില്‍ അസഭ്യപദപ്രയോഗങ്ങളും ഉണ്ടായിരുന്നു. വിധി പരാമര്‍ശത്തില്‍ കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോയ്‌ക്കെതിരെ കായിക താരത്തിന്റെ ആരാധകര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇലക്ട്രോണിക് ക്രൈംസ് നിയമം അനുസരിച്ചാണ് പ്രതികള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. വന്‍തുക ഇരുവര്‍ക്കും പിഴ ചുമത്തിയതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+